മുല്ലപ്പെരിയാർ ജലനിരപ്പ്​ താഴുന്നു; ഉപസമിതി സന്ദർശനം ബുധനാഴ്​ച

കുമളി: മഴ മാറിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. 127വരെ ഉയർന്ന ജലനിരപ്പ് ഇപ്പോൾ 124 അടിയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 263 ഘനയടി മാത്രമാണ്. ദിവസങ്ങൾക്കുമുമ്പ് ഇത് 3499 ഘനയടിയായിരുന്നു. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1400 ഘനയടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. അണക്കെട്ടിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ഉപസമിതിയുടെ സന്ദർശനം ബുധനാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നുമാസത്തെ ഇടവേളക്കുശേഷമാണ് അഞ്ചംഗ ഉപസമിതിയുടെ സന്ദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.