മാണിയുടെ സമദൂരത്തിനിടെ യു.ഡി.എഫ്​ സമരത്തിന്​ പിന്തുണയുമായി പി.ജെ. ജോസഫ്​

തൊടുപുഴ: യു.ഡി.എഫി​െൻറ െതാടുപുഴയിലെ രാപകൽ സമരത്തിൽ അഭിവാദ്യം അർപ്പിക്കാൻ കേരള കോൺഗ്രസ്-എം വർക്കിങ് െചയർമാൻ പി.ജെ. ജോസഫ്. സമദൂരം പാർട്ടി നയമായി പ്രഖ്യാപിച്ചിരിക്കെയാണ് മാണി ഗ്രൂപ് വർക്കിങ് ചെയർമാനായ ജോസഫ്, യു.ഡി.എഫ് സമരത്തിന് പിന്തുണയുമായെത്തിയത്. സമ്മേളനപ്പന്തലിെലത്തിയ അദ്ദേഹം, കുറച്ചുനേരം പ്രവർത്തകർക്കൊപ്പം ഇരുന്ന് പ്രസംഗവും കഴിഞ്ഞാണ് മടങ്ങിയത്. കേരള കോൺഗ്രസ്--എം ഏത് മുന്നണിയുടെ ഭാഗമാകുമെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ലാതിരിക്കെ, ജോസഫി​െൻറ വരവ് ത​െൻറ നിലപാട് മുൻകൂട്ടി പ്രഖ്യാപിക്കുന്നതിന് തുല്യമായി. നേരത്തേതന്നെ ജോസഫി​െൻറ യു.ഡി.എഫ് ആഭിമുഖ്യം പ്രകടമായിരുെന്നങ്കിലും പൊതുവേദിയിൽ ഇത്തരത്തിലൊരു നിലപാട് ആദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത കട്ടപ്പനയിലെ പട്ടയമേളയിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ ചുക്കാൻ പിടിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും അതിൽ പെങ്കടുക്കാതെ, യു.ഡി.എഫ് ബഹിഷ്കരണത്തോട് ജോസഫ് അനുഭാവം പ്രകടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ്,- കെ.എസ്.യു നേതാക്കളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പെങ്കടുത്തും ജോസഫ് വിഭാഗം യു.ഡി.എഫ് വിധേയത്വം പ്രകടമാക്കിയിരുന്നു. ജോസഫി​െൻറ വിശ്വസ്തനായ പാർട്ടി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബാണ് ഹർത്താലിനെ പിന്തുണച്ച് രംഗത്തെത്തിയത്. അന്നു പേക്ഷ, ജോസഫ് പ്രത്യക്ഷനിലപാടെടുത്തിരുന്നില്ല. വ്യാഴാഴ്ച രാപകൽ സമരപരിസരത്ത് നടന്ന 'ബാൾ റൺ'പരിപാടി ഉദ്ഘാടനം െചയ്ത ജോസഫ് , തുടർന്ന് യു.ഡി.എഫ് സമരസ്ഥലത്തേക്ക് എത്തുകയായിരുന്നു. മുന്നണി ജില്ല െചയർമാൻ എസ്. അശോകൻ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജി.എസ്.ടിക്കും പെട്രോളിയം വിലവർധനക്കുമെതിരായ പ്രക്ഷോഭം ജനകീയ സമരമാണെന്നും അഭിവാദ്യമർപ്പിക്കുന്നതായും ജോസഫ് പറഞ്ഞു. രാഷ്ട്രീയമാനം നൽകേണ്ടതില്ല -ജോസഫ് തൊടുപുഴ: രാഷ്ട്രീയനിലപാടിൽ മാറ്റമില്ലെന്നും പാർട്ടിയുടെ ചരൽകുന്ന് ക്യാമ്പിലെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് യു.ഡി.എഫ് സമരമെന്നതിനാലാണ് 'രാപകൽ സമര'ത്തിൽ പെങ്കടുത്ത് അഭിവാദ്യം അർപ്പിച്ചത്. ഇതിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.