എഴുത്തുകാർ തുറന്നെഴുത്തുകൾക്ക് തയാറാകണം -െബന്യാമിൻ കോട്ടയം: എഴുത്തുകാർ തുറന്നെഴുത്തുകൾക്ക് തയാറാകണമെന്ന് നോവലിസ്റ്റ് ബെന്യാമിൻ. എഴുത്തുകാരന്‍ സുരക്ഷിതനായി ഇരുന്നല്ല കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്. നടന്നുപോകുമ്പോള്‍ തേങ്ങ തലയില്‍ വീണ് മരിക്കുന്നതിലും നല്ലത് എഴുതിയതിെൻറ പേരില്‍ വെടിയേറ്റു മരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.എം.എസ് കോളജില്‍ മലയാള വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ 'പ്രവാസവും സാഹിത്യവും' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടേത് യഥാര്‍ഥത്തില്‍ പ്രവാസജീവിതമല്ല. അത് കുടിയേറ്റം മാത്രമാണ്. റോഹിങ്ക്യൻ, ഫലസ്തീൻ മുസ്ലിംകൾ, കശ്മീരി പണ്ഡിറ്റുകൾ എന്നിവരുടെ പ്രവാസജീവിതം മലയാളികള്‍ അനുഭവിക്കുന്നില്ല. പുതിയ കാലത്ത് പ്രവാസം സംബന്ധിച്ച എഴുത്തിന് വലിയ പ്രാധാന്യമാണുള്ളത്. സൈബര്‍ ഇടങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ മലയാള ഭാഷക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയല്‍ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി മിനി മറിയം സഖറിയ, ചീഫ് കോ-ഓഡിനേറ്റര്‍ ഡോ. കെ.എന്‍. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.