കോട്ടയം: ഹർത്താൽ ദിനത്തിൽ വീട്ടിൽനിന്ന് രാത്രിഭക്ഷണം കഴിക്കാൻ കാറിൽ പുറത്തുപോയ ദമ്പതികൾ അപ്രത്യക്ഷമായിട്ട് വെള്ളിയാഴ്ച ആറുമാസം തികയുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പുതിയ അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും. പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഏപ്രിൽ ആറിലെ ഹർത്താൽദിനത്തിലാണ് ഗ്രേ നിറത്തിലുള്ള പുതിയ മാരുതി വാഗണർ കാറിൽ (KL-05 AJ-TEMP-7183) കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിമും (42), ഭാര്യ ഹബീബയും (37) ഭക്ഷണം വാങ്ങാൻ വീട്ടിൽനിന്ന് പുറപ്പെട്ടത്. ഇൗ ദമ്പതികളെ പിന്നീടാരും കണ്ടിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് ലുക്കൗഒൗട്ട് നോട്ടീസ് പതിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ല. ഇടുക്കിയിലെയും സമീപപ്രദേശങ്ങളിലെയും മലനിരകളിലും കൊക്ക ഉൾപ്പെടെ പ്രദേശങ്ങളിലും ഹെലി കാമറ ഉപയോഗിച്ച് വ്യാപക പരിശോധന നടത്തിയിരുന്നു. ആറ്റിലേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വീടിെൻറ സമീപത്തെ ജലാശയങ്ങളിൽ നാവികസേനയുടെയും സി-ഡാക്കിെൻറയും നേതൃത്വത്തിൽ അത്യാധുനിക കാമറ ഉപയോഗിച്ചും പരിശോധാന നടത്തിയെങ്കിലും തുെമ്പാന്നും കിട്ടിയില്ല. ഇൗ സാഹചര്യത്തിൽ ദമ്പതികൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാരും ബന്ധുക്കളും. ആദ്യഘട്ടത്തിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിട്ടും പുതിയ വാഗണർ കാറിനെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതും ദൂരുഹതയുണർത്തുന്നു. എവിടെയെങ്കിലും വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ പ്രവർത്തനം നിലച്ചമട്ടാണ്. നേരേത്ത 39 ഇടങ്ങളിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങൾ സൈബർ സെല്ലിെൻറ സഹായത്തോടെ കൂടുതൽ വ്യക്തമാക്കി തെളിവുകൾ സമാഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനൊപ്പം കേസ് അന്വേഷിക്കുന്ന പുതിയസംഘം ബന്ധുക്കളായ 12 പേരെ വീണ്ടും ചോദ്യം ചെയ്ത് വിശദമായ മൊഴിയെടുത്തിരുന്നു. നേരേത്ത ഇവർ നൽകിയ മൊഴിയും ഇപ്പോഴത്തെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടേയെന്നാണ് പരിശോധിക്കുന്നത്. അതിനിടെ, ജസ്റ്റിസ് കെ.ടി. തോമസ് കുമ്മനം അറവുപുഴയിലെ ഹാഷിമിെൻറ വീട്ടിലെത്തി പിതാവ് അബ്ദുൽഖാദറുമായി സംസാരിച്ചു. താഴത്തങ്ങാടി മുസ്ലിം കൾചറൽ ഫോറം പ്രവർത്തകർക്കൊപ്പം എത്തിയ കെ.ടി. തോമസ് കേസിെൻറ അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. ദമ്പതികളുടെ മക്കളായ 13 വയസ്സായ പെൺകുട്ടിയെയും എട്ടുവയസ്സുള്ള ആൺകുട്ടിയെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.