ഏഴുതവണ പൊലീസ് ​ൈകകാണിച്ചിട്ടും നിർത്തിയില്ല​; ഒടുവിൽ കുരുക്കിൽ കുടുങ്ങി

കോട്ടയം: മദ്യലഹരിയിൽ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ കാറോടിച്ച യുവാവ് അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്ന യുവതിെയയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും മദ്യപിച്ചിരുെന്നന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കുമരകം-കോട്ടയം റോഡിലായിരുന്നു നാട്ടുകാരെ ഭീതിയിലാക്കിയ 'കാർ റേസിങ്'. ഏഴുതവണ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെപോയ കാർ ചാലുകുന്നിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. പിന്നാലെയിത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമരകത്ത് എത്തിയ അടൂർ സ്വദേശി ആകാശും യുവതിയും ഹോട്ടലിൽ താമസിച്ചശേഷം മടങ്ങുേമ്പാഴായിരുന്നു സംഭവമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. ഹോട്ടലിൽനിന്ന് മദ്യപിച്ച ഇരുവരും റോഡരികിൽ കാർ നിർത്തിയും മദ്യപിച്ചു. നാട്ടുകാർ അടുത്തുകൂടിയതോടെ ഇവർ അമിത വേഗം കാർ ഒാടിച്ചുപോയി. നാട്ടുകാർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. ഇല്ലിക്കലിന് സമീപം പൊലീസ് കാറിന് കൈകാണിച്ചെങ്കിലും നിർത്തിയില്ല. കാറിനെപ്പറ്റിയുള്ള വിവരം ട്രാഫിക് പൊലീസിനും കോട്ടയം വെസ്റ്റ് പൊലീസിനും കൈമാറി. ഇതിനിടെയാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത്. ഈ സമയം പിന്നാലെ എത്തിയ പൊലീസ് സംഘം കാർ പിടികൂടി. ഇരുവരെയും വൈദ്യപരിശോധനക്ക് വിധേയരാക്കി. ആകാശിനെതിരെ മദ്യലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. യുവതിയെ ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. കെ.ഇ കോളജ് ആക്രമണം പ്രതിഷേധാർഹം -ജോസ് കെ. മാണി കോട്ടയം: മാന്നാനം കെ.ഇ കോളജ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് ഓഫിസ് ആക്രമിച്ചത് അപലപനീയമാണെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നിയമപരമായി പ്രിൻസിപ്പലിനും മാനേജ്മ​െൻറിനും ചെയ്യാൻ കഴിയാത്ത കാര്യത്തിന്, വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്നുള്ള ആളുകൾ കോളജിൽ കയറി ആക്രമണം നടത്തിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.