ഗവ. ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ നാല്​ കുട്ടികളെ കാണാതായി

കോട്ടയം: തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് കുട്ടികളെ കാണാതായി. ഹോമിലെ അന്തേവാസികളായ 12 മുതൽ 15 വയസ്സുവരെയുള്ള നാല് കുട്ടികളെയാണ് കാണാതായത്. തിരുവഞ്ചൂർ പി.ഇ.എം.എസ് ഹൈസ്കൂൾ വിദ്യാർഥികളായ ഇവർ ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിൽനിന്ന് അപ്രത്യക്ഷമാവുയിരുന്നു. വൈകീട്ട് ഹോമിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മുങ്ങിയെന്ന വിവരം ലഭിച്ചത്. തുടർന്ന് അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടികളെ കെണ്ടത്താൻ ഉൗർജിതമായി അന്വേഷണം ആരംഭിച്ചു. അതേസമയം, പതിവായി കുട്ടികളെ കാണാതാകുന്നത് അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മ മൂലമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകയിരുന്നു. ജുവനൈൽ ഹോമിൽനിന്ന് കുട്ടികൾ ഒളിച്ചുപോകുന്ന സംഭവം പതിവായ സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖി​െൻറ നിർദേശത്തെ തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഇതേക്കുറിച്ച് വിശദമായി അന്വേഷണം അഡ്മിനിസ്ട്രേറ്റിവ് ഡിവൈ.എസ്.പി വിനോദ് പിള്ള നടത്തുന്നതിനിടെയാണ് വീണ്ടും കുട്ടികളെ കാണാതായത്. കളിക്കളം ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഏറെയുണ്ടായിട്ടും കുട്ടികൾ ഒളിച്ചോടുന്നത് പതിവാണ്. കുട്ടികളെ കാണാതാവുന്നത് സംബന്ധിച്ച അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ ഡസനിലേറെ പരാതിയാണ് ലഭിച്ചിട്ടുള്ളത്. ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികളുടെ സംരക്ഷണത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയും പരിചരണവും പലപ്പോഴും ഉണ്ടാകാറില്ല. അടുത്തിടെ ഹോമിൽനിന്ന് രക്ഷപ്പെട്ട് ട്രെയിനിൽ കയറിപോയ മൂന്നുകുട്ടികളെ ഷൊർണൂരിൽനിന്നാണ് പിടികൂടിയത്. വിദ്യാർഥികെള ഹോസ്റ്റലിൽ കയറി മർദിച്ചു കോട്ടയം: തലപ്പാടി എസ്.എം.ഇയിലെ വിദ്യാർഥികളെ കാറിലെത്തിയ എട്ടംഗ സംഘം ഹോസ്റ്റലിൽ കയറി മർദിച്ചു. മർദനമേറ്റ ഒരു വിദ്യാർഥിയുടെ കൈക്ക് പൊട്ടലുണ്ട്. ബി.എസ്സി എം.എൽ.ടി വിദ്യാർഥികളായ തിരുവനന്തപുരം സ്വദേശി ദാനിയൽ സിൽവസ്റ്റർ (20), ആലപ്പുഴ സ്വദേശി മുഹമ്മദ് റാഫി (21) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ദാനിയൽ സിൽവസ്റ്ററുടെ കൈയുടെ എല്ലിനാണ് പൊട്ടൽ. ബുധനാഴ്ച രാത്രി 8.30ഒാടെയാണ് സംഭവം. എട്ടുപേർ ചേർന്ന് ഇവർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് െപാലീസ് കേസെടുത്തു. ഇന്നോവ കാറിലെത്തിയ കരുനാഗപ്പള്ളി സ്വദേശികളാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവരിൽ ഒരാളെ തിരിച്ചറിഞ്ഞു. എസ്.എം.ഇയിൽ പഠിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടിയുമായുള്ള സൗഹൃദമാണ് മർദനത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.