ടെൻഡർ കഴിഞ്ഞ പദ്ധതി ഫയലിൽ; കുടിവെള്ളം മുട്ടി കരിങ്കുന്നവും മുട്ടവും

മുട്ടം: ടെൻഡർ നടപടി പൂർത്തിയാക്കി ഒരുവർഷം കഴിഞ്ഞിട്ടും മുട്ടം സമ്പൂർണ കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. ഫണ്ടി​െൻറ അപര്യാപ്തതമൂലം പദ്ധതി ഫയലിൽ ഉറങ്ങുന്നു. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വിഭാവനം ചെയ്തതാണ് 40 കോടിയുടെ പദ്ധതി. സാമ്പത്തിക അരക്ഷിതാവസ്ഥമൂലമാണ് പദ്ധതി ഇനിയും ആരംഭിക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഹരിയാനയിലെ കമ്പനിയാണ് വാട്ടർ ശുചീകരണശാലയുടെയും പമ്പിങ് ലൈനി​െൻറയും ടെൻഡറുകൾ എടുത്തത്. ടാങ്ക് ഉൾെപ്പടെ ബാക്കി ടെൻഡറുകൾ നടപ്പാക്കിയിട്ടുമില്ല. അതിനിടെ, ഫണ്ട് ലഭ്യത അവതാളത്തിലായതാണ് പ്രശ്നം. പുതിയ പദ്ധതിക്കായി ടാങ്ക് സ്ഥാപിക്കാൻ നാലിടങ്ങളിൽ സ്ഥലം കണ്ടെത്തുകയും ശുചീകരണശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സോയിൽ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പുരോഗതി ഉണ്ടായില്ല. ഈ പ്രദേശങ്ങൾ ഇപ്പോൾ കാടുകയറി നശിക്കുകയാണ്. പെരുമറ്റം കനാൽ പാലത്തിന് സമീപത്തെ എം.വി.ഐ.പി വക സ്ഥലത്താണ് ശുചീകരണശാല നിർമിക്കുന്നത്. ഇതുകൂടാതെ നാല് വാട്ടർ ടാങ്കുകൾ കുന്നിൻപ്രദേശങ്ങളിൽ സ്ഥാപിക്കും. മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്ന് മലങ്കര ജലാശയത്തിലെ ജലം പെരുമറ്റത്തെ പുതുതായി നിർമിക്കുന്ന ശുചീകരണശാലയിൽ എത്തിച്ച് ശുചീകരിക്കും. ആധുനികരീതിയിലെ 'റാപിഡ് സാൻഡ് ഫിൽറ്ററിങ്' ശുചീകരണമാണ് നടപ്പാക്കുക. മണൽ കലർന്ന വെള്ളം ഉയർത്തിവീഴ്ത്തി ക്ലോറിൻ ചേർന്ന സോളിങ് ഗ്യാസ് ഇതിലൂടെ കടത്തിവിട്ട് ഡിസിൻഫക്ഷൻ നടത്തിയാണ് ശുദ്ധീകരിക്കുന്നത്. ശുചീകരണശേഷം ഇവിടെനിന്ന് കുന്നിൻപ്രദേശങ്ങളായ നാലിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കും. വള്ളിപ്പാറ, കണ്ണാടിപ്പാറ, കാക്കൊമ്പ് മല, ഒറ്റത്തെങ്ങ് എന്നിവിടങ്ങളിലേക്കാണിത്. ഇതിനായി വള്ളിപ്പാറയിൽ 1.8 ലക്ഷം ലിറ്റർ ശേഷിയുള്ളതും കണ്ണാടിപ്പാറയിൽ 90,000 ലിറ്ററും കാക്കൊമ്പ് മലയിൽ 2.5 ലക്ഷം ലിറ്ററും ഒറ്റത്തെങ്ങിൽ നാലുലക്ഷം ലിറ്റർ ശേഷിയുമുള്ള നാല് പുതിയ ടാങ്ക് നിർമിക്കും. ഈ ടാങ്കുകളിൽനിന്നാണ് ഒാരോ ഉപഭോക്താവിനും ജലം എത്തിക്കുന്നത്. ഇതിനായി പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കും. മാത്തപ്പാറയിലെ പമ്പ് ഹൗസിലുള്ള മോേട്ടാർ മാറ്റി 40 കുതിരശക്തിയുള്ളതാണ് സ്ഥാപിക്കേണ്ടത്. ഇതുവഴി പെരുമറ്റത്തെ ശുചീകരണശാലയിലേക്ക് വെള്ളമെത്തും. ശുചീകരണശേഷം വിതരണടാങ്കുകളിലേക്ക് പമ്പ് ചെയ്യാനായി നാല് മോേട്ടാർ ഇവിടെയും സ്ഥാപിക്കും. കരിങ്കുന്നം പഞ്ചായത്തിലേക്കായി മറ്റൊരു മോട്ടർ കൂടി സ്ഥാപിച്ച് അവിടേക്കും വെള്ളം പമ്പ് ചെയ്യും. പദ്ധതി പൂർത്തിയാകുമ്പോൾ 80 ദശലക്ഷം ലിറ്റർ ജലം വിതരണം ചെയ്യാവുന്ന ശേഷിയിലേക്ക് മുട്ടത്തെ പദ്ധതി എത്തും. നിലവിൽ 10 ദശലക്ഷം മാത്രെമ വിതരണം ചെയ്യാൻ സാധിക്കുന്നുള്ളൂ. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനൽ കടുക്കുമ്പോൾ പ്രത്യേകിച്ചും മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ടുകുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ. 25 വർഷം മുമ്പത്തെ പദ്ധതി അപര്യാപ്തം മുട്ടം: രണ്ടരപ്പതിറ്റാണ്ടു മുമ്പ് ആരംഭിച്ച കുടിവെള്ളപദ്ധതിയാണ് ഇപ്പോൾ മുട്ടത്തുള്ളത്. 12,000ഒാളം പേർ അധിവസിക്കുന്ന മുട്ടം പഞ്ചായത്തിൽ ഈ പദ്ധതി മുഖേന എല്ലാ മേഖലകളിലേക്കും കുടിവെള്ളം എത്തിക്കാൻ കഴിയില്ല. ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക്‌ 35 ലിറ്റർ എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണിത്. വേനൽ കടുക്കുമ്പോൾ മാത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ടുകുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകാറുണ്ട്. ഇതി​െൻറപേരിൽ പലപ്പോഴും സംഘർഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫിസിലേക്കും പ്രതിഷേധങ്ങളും പതിവാണ്. മാത്തപ്പാറ കോളനിയിൽ കുടിവെള്ളം മുടങ്ങിയതി​െൻറപേരിൽ തുടർച്ചയായി 36 മണിക്കൂർ പമ്പ് ഹൗസ് ഉപരോധിച്ച സംഭവവുമുണ്ട്. നിലവിൽ പല പ്രദേശത്തും കുടിവെള്ള ക്ഷാമമുണ്ട്. ഇത് വരുംദിവസങ്ങളിൽ രൂക്ഷമാകും. നിലവിൽ മാത്തപ്പാറ പമ്പ് ഹൗസിൽനിന്ന് കൊല്ലംകുന്ന് മലയിലെ ടാങ്കിലേക്ക്‌ വെള്ളം പമ്പ് ചെയ്തശേഷം പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിലേക്ക്‌ എത്തിക്കുകയാണ്. 90 എച്ച്.പി, 75 എച്ച്.പി, 35 എച്ച്.പി മോേട്ടാറുകളാണ് പ്രവർത്തിപ്പിക്കുന്നത്. കൂടാതെ ഇതേ പമ്പ് ഹൗസിൽനിന്നാണ് കരിങ്കുന്നം പഞ്ചായത്തിലേക്കും വെള്ളം കൊണ്ടുപോകുന്നത്. രണ്ട് പഞ്ചായത്തിലേക്ക്‌ ഒരേ കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതുമൂലം രണ്ടിടത്തേക്കും ഒരേ സമയം പമ്പ് ചെയ്യേണ്ടപ്പോൾ കുതിരശക്തി കുറഞ്ഞ മോേട്ടാറുകളെ ഉപയോഗിക്കാൻ സാധിക്കൂ. ഇത് വിതരണത്തെ സാരമായി ബാധിക്കുന്നു. TDL4 ശുചീകരണ പ്ലാൻറിനായി പെരുമറ്റം കനാലിന് സമീപം കണ്ടെത്തിയ സ്ഥലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.