അഞ്ചേരി ബേബി വധക്കേസ്: വിചാരണ നവംബർ 17ലേക്ക് മാറ്റി

മുട്ടം: യൂത്ത് കോൺഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസ് വിചാരണ നവംബർ 17ലേക്ക് മാറ്റി. പ്രതികളാരും ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. അഭിഭാഷകൻ മുഖേന അവധി അപേക്ഷ നൽകിയിരുന്നു. രണ്ടാം പ്രതി മന്ത്രി എം.എം. മണിക്ക് ഹൈകോടതിയിൽനിന്ന് സ്റ്റേ ഓർഡർ ലഭിച്ചതിനാലും മറ്റു പ്രതികൾ കോടതിയിൽ സ്റ്റേ ഹരജി സമർപ്പിച്ചതിനാലും കീഴ്കോടതി മറ്റു നടപടികളിലേക്ക് കടന്നില്ല. കേസ് പുനരന്വേഷണത്തി​െൻറ ആദ്യഘട്ടത്തിൽ പാമ്പുപാറ കുട്ടൻ, എം.എം. മണി, ഒ.ജി. മദനൻ, വർക്കി തുടങ്ങി നാലുപേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വർക്കി ജീവിച്ചിരിപ്പില്ല. മറ്റു മൂന്നുപേരും കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു. ശേഷം 2012 ഡിസംബർ 24ന് കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ, വി.എം. ജോസഫ് എന്നീ മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയിൽ ചേർത്തു. ഇതിൽ വി.എം. ജോസഫ് ജീവിച്ചിരിപ്പില്ല. വിചാരണ ആരംഭിക്കേവ രണ്ടാം ഘട്ടത്തിൽ പ്രതിചേർക്കപ്പെട്ട കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ എന്നിവർ ഇതുവരെ കോടതിയിൽ ഹാജരാവുകയോ ജാമ്യം നേടുകയോ ചെയ്തില്ല. കേസ് പരിഗണിക്കുന്ന ദിവസങ്ങളിൽ അവധി അപേക്ഷ നൽകുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.