നാലുദിവസം: തേക്കടിയിലെത്തിയത്​ 15000ത്തിലധികം സഞ്ചാരികൾ

കുമളി: വിനോദ സഞ്ചാര സീസണ് ഉണർവേകി തേക്കടിയിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. പൂജ അവധി ദിനങ്ങളോടനുബന്ധിച്ച് നാലുദിവസങ്ങളിൽ മാത്രം തേക്കടിയിലെത്തിയത് പതിനയ്യായിരത്തിലധികം സഞ്ചാരികളെന്ന് വനംവകുപ്പി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. തിരക്ക് ആരംഭിച്ച ശനിയാഴ്ച 3825 വിനോദസഞ്ചാരികളാണ് തേക്കടിയിലെത്തിയത്. ഞായറാഴ്ച ഇത് 5156 ആയി ഉയർന്നു. തിങ്കളാഴ്ച 4145 പേരും ചൊവ്വാഴ്ച 2682 സഞ്ചാരികളുമാണ് തേക്കടിയിലെത്തിയത്. ഇവരിൽനിന്ന് പ്രവേശനനിരക്ക്, തേക്കടിയിലേക്കുള്ള വാഹന ടിക്കറ്റ് നിരക്ക് ഇനങ്ങളിലായി ഏഴ് ലക്ഷത്തിലധികം രൂപയാണ് വരുമാനമായി വനംവകുപ്പിനു ലഭിച്ചത്. ബോട്ടിങ്, വനത്തിനുള്ളിലെ വിവിധ ഇക്കോ ടൂറിസം പരിപാടികൾ, ബാംബൂഗ്രോവിലെ താമസം തുടങ്ങിയ ഇനങ്ങളിലെ വരുമാനം കൂടി ചേർക്കുേമ്പാൾ തുക മൂന്നിരട്ടിയാകും. അവധി ദിനങ്ങൾ ആഘോഷിക്കാൻ തേക്കടിയിലെത്തിയ സഞ്ചാരികളാൽ റിസോർട്ടുകൾ, ഹോട്ടൽ, ഹോംസ്റ്റേകൾ എന്നിവ നിറഞ്ഞിരുന്നു. തേക്കടി, കുമളി മേഖലയിൽ താമസസൗകര്യം ലഭിക്കാതിരുന്ന സഞ്ചാരികളിൽ പലരും അണക്കര, തമിഴ്നാട്ടിലെ കമ്പം ഉൾെപ്പടെ സ്ഥലങ്ങൾ തേടിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.