മൂന്നാർ: കരാറുകാർ നിസ്സാര വാടകക്ക് കൈവശപ്പെടുത്തിയ വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പാർക്കിലെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു. രണ്ടുവർഷമായി കരാർ അടിസ്ഥാനത്തിൽ നൽകിയ ഹോട്ടലും സ്പൈസസ് ഷോപ്പുമാണ് ചൊവ്വാഴ്ച അർധരാത്രിയോടെ അധികൃതർ ഒഴിപ്പിച്ചത്. 2015ൽ വൈദ്യുതി വകുപ്പിെൻറ ഉടമസ്ഥതിയിലെ ഹൈഡൽ പാർക്കിെൻറ ഭാഗമായ രണ്ടു കെട്ടിടങ്ങൾ തൊടുപുഴയിലെ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെപേരിൽ മൂന്നാറിലെ വ്യാപാരി കരാറടിസ്ഥാനത്തിൽ കൈക്കലാക്കുകയായിരുന്നു. സെപ്റ്റംബർ 30ഒാടെ കാലാവധി അവസാനിച്ചെങ്കിലും കെട്ടിടം വിട്ടുനൽകാൻ തയാറായില്ല. കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ഒരുക്കം നടക്കേവ തിങ്കളാഴ്ച അർധരാത്രിയോടെ ബോർഡ് അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. ഒഴിയാൻ നിർദേശിച്ച് കഴിഞ്ഞദിവസം വൈദ്യുതി വകുപ്പ് നോട്ടീസ് നൽകിയെങ്കിലും കരാറുകാരൻ ഗൗനിച്ചില്ല. തുടർന്ന് കെട്ടിടത്തിലുണ്ടായിരുന്ന സാധനങ്ങൾ രാത്രി മാറ്റി ഏറ്റെടുക്കുകയായിരുന്നു അധികൃതർ. ഏറ്റെടുത്ത കെട്ടിടം ടിക്കറ്റ് കൗണ്ടറായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രണ്ടു കെട്ടിടങ്ങൾ പതിനായിരം രൂപ അഡ്വാൻസിനും അയ്യായിരം രൂപ മാസവാടകക്കുമാണ് രണ്ടു വർഷമായി ഉപയോഗിച്ചുവന്നത്. എന്നാൽ, കരാറെടുത്തവർ കെട്ടിടങ്ങൾ ലക്ഷങ്ങൾക്ക് മറിച്ചുനൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.