തൊടുപുഴ: വ്യാജ രേഖകൾ ചമച്ച് . തൊടുപുഴയിൽ ഗൾഫ് റിട്ടേണീസിെൻറ പേരിൽ പ്രവർത്തിക്കുന്ന സംഘത്തിനെതിരെയാണ് പരാതി. 11 പേരുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ നിക്ഷേപകരുടെ പേരിൽ വ്യാജ ഒപ്പും രേഖകളും ജാമ്യക്കാരെയും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ ത്തുടർന്ന് സെക്രട്ടറി നോട്ടീസ് നൽകിയപ്പോഴാണ് തങ്ങളുടെപേരിൽ വായ്പയുണ്ടെന്ന വിവരം നിക്ഷേപകർ അറിയുന്നത്. തുടർന്ന് ഇവർ ബാങ്കിൽ പ്രതിഷേധവുമായി എത്തിയപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് പല രേഖകളിലും തെൻറ ഒപ്പില്ലെന്നും വ്യാജ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നതെന്ന് സെക്രട്ടറി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.