ഉത്തരമറിഞ്ഞ് ഗോളടി മില്യൻ ഗോളിലേക്ക്

ഓമല്ലൂർ: അണ്ടർ പതിനേഴ് ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണാർഥം പന്ന്യാലി ഗവ.യു.പി സ്കൂളിലും ഗോളടി നടന്നു. പഠനവുമായി ബന്ധപ്പെടുത്തിയാണ് ഗോളടി നടന്നത്. ഗോൾ പോസ്റ്റിൽ ഗോളിയുടെ സ്ഥാനത്ത് മൂന്ന് സംഖ്യകൾ പ്ലക്കാർഡായി ഉറപ്പിച്ചുനിർത്തിയിരിക്കുന്നു. ആ സംഖ്യകൾ ഉത്തരങ്ങളായി വരുന്ന ചോദ്യങ്ങൾ കുട്ടികൾ ചോദിക്കും. ഗോളടിക്കാനെത്തുന്നവർ ഉത്തരമായി വരുന്ന പ്ലക്കാർഡ് തട്ടി പന്ത് ഗോൾവലയത്തിലാക്കണം. പ്രീ -പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് അവരുടെ ക്ലാസ് നിലവാരത്തിനനുസൃതമായ ഗണിതചോദ്യങ്ങളാണ് തയറാക്കിയത്. ലോകകപ്പ് ആവേശത്തിൽ ഗോളടിക്കാനെത്തി ഉത്തരം കണ്ടെത്താനാകാതെ പരുങ്ങിയവരെ കൂട്ടുകാർ സഹായിച്ച് ഗോളടിച്ചു. പഠന പരിപാടിക്ക് നന്ദിത, ആദർശ്, ആഞ്ജലീന, അതുൽ, സജ്ന, പാർഥിവ്, കീർത്തന എന്നീ വിദ്യാർഥികൾ നേതൃത്വം നൽകി. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോ. മല്ലപ്പള്ളി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒാഫ് കേരള പത്തനംതിട്ട ജില്ല സമ്മേളനത്തോടനുബന്ധിച്ച് മല്ലപ്പള്ളി മേഖല സമ്മേളനം നടന്നു. മേഖല പ്രസിഡൻറ് സഖറിയ െഎസക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ.വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. വി. സുബിൻ സ്കോളർഷിപ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഫസൽ, ജില്ല പ്രസിഡൻറ് രാജൻ ഫിലിപ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.