ചെറുേതാണി: പാറേമാവ് ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിെൻറ നിർമാണം നിലച്ചു. ജില്ല പഞ്ചായത്ത് അനുവദിച്ച രണ്ടുകോടി രൂപ ഇതോടെ വെള്ളത്തിലായി. ഏഴുവർഷം മുമ്പ് നിർമാണം ആരംഭിച്ച രണ്ട് നിലയുള്ള കെട്ടിടമാണ് പൂർത്തിയാകാതെ കോടിക്കണക്കിന് രൂപ തുലച്ചത്. എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയതിനാലാണ് നിർമാണം പൂർത്തിയാക്കാൻ സാധിക്കാതെവന്നതെന്ന് കരാറുകാരൻ പറയുന്നു. കെട്ടിടത്തിെൻറ മുൻവശത്തെ പണി ഒന്നും ചെയ്തിട്ടില്ല. വാതിലുകൾ പിടിപ്പിച്ചില്ല. പ്ലംബിങ്, വയറിങ് ജോലികൾ പൂർത്തിയാക്കിയില്ല. എന്നാൽ, ഏറ്റവും ഒടുവിൽ ചെയ്യേണ്ട ടൈലിെൻറ പണി പൂർത്തിയാക്കി. ടൈലിെൻറ പണിയിൽ അമിതലാഭം ലഭിക്കുന്നതിനാലാണ് ആദ്യം ചെയ്തതെന്ന് പറയപ്പെടുന്നു. സാധാരണ പ്ലംബിങ്, വയറിങ് ജോലികൾ ചെയ്തശേഷമാണ് ടൈലിെൻറ പണി നടത്തേണ്ടത്. ഇതിന് വിരുദ്ധമായി ടൈലിട്ടതിനാൽ പ്ലംബിങ്, വയറിങ് പൊട്ടിച്ചുമാറ്റിയശേഷമെ ഇനി മറ്റു നിർമാണജോലികൾ ചെയ്യാൻ സാധിക്കൂ. ഏറ്റവും ഗുണനിലവാരം കുറഞ്ഞ ടൈലാണ് പതിച്ചത്. ശൗചാലയത്തിലും ക്ലോസെറ്റ് പിടിപ്പിക്കാതെ ടൈലിട്ടു. ഇവയും കുത്തിപ്പൊട്ടിച്ച ശേഷെമ ബാക്കി പണി നടത്താൻ സാധിക്കൂ. ഇതിനിടെ, കരാറുകാരൻ പണം വാങ്ങി സ്ഥലംവിട്ടു. നിർമാണം പൂർത്തിയാക്കാതെ ബിൽ മാറിയതിനുപിന്നിൽ കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഒത്തുകളിയാണെന്ന് ആരോപണമുണ്ട്. ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് തട്ടിപ്പ്. വാതിലുകൾ പിടിപ്പിക്കാതെ അനാഥമായതിനാൽ തെരുവുനായ്ക്കളും കന്നുകാലികളും സാമൂഹികവിരുദ്ധരും താവളമാക്കി . ആയുർവേദ ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ ഒാഫിസറുടെ വീഴ്ചമൂലമാണ് നിർമാണത്തിൽ തട്ടിപ്പ് അരങ്ങേറിയതെന്നും ആക്ഷേപമുണ്ട്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി നിലവിലുണ്ടെങ്കിലും കടലാസിൽ മാത്രമാണ്. തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും കമ്മിറ്റി അറിയാറില്ല. ആശുപത്രിയുടെ ഫണ്ടുകൾ െചലവഴിക്കുന്നതിലും ലക്ഷങ്ങളുടെ ക്രമക്കേടാണ് നടക്കുന്നത്. കൂടുതൽ ഫണ്ട് അനുവദിക്കാമെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചതാണ്. എന്നാൽ, േപ്രാജക്ട് തയാറാക്കി നൽകിയില്ല. ഇതിനിടെ, നിർമാണം പൂർത്തിയാക്കാൻ ജില്ല പഞ്ചായത്ത് വീണ്ടും ഫണ്ട് അനുവദിക്കാനുള്ള നീക്കത്തിലാണ്. ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ അപകടം വിതക്കുന്നു നെടുങ്കണ്ടം: ഇരുചക്രവാഹനങ്ങളുടെ അമിതവേഗത നെടുങ്കണ്ടം ടൗണിൽ അപകടം വർധിക്കുന്നു. കഴിഞ്ഞദിവസം രാവിലെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു. കുമളി--മൂന്നാർ സംസ്ഥാനപാത പോകുന്ന നെടുങ്കണ്ടം കിഴക്കേകവലയിൽ ദിനംപ്രതി നടക്കുന്നത് നിരവധി അപകടങ്ങളാണ്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗവും ട്രാഫിക് സിഗ്നൽ സംവിധാനമില്ലാത്തതും സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിൽ രാഷ്ട്രീയ പാർട്ടികളുടെ കൂറ്റൻ ബോർഡുകൾ സ്ഥാപിക്കുന്നതുമാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കിഴക്കേകവലയിലും സെൻറ് സെബാസ്റ്റ്യൻസ് ജങ്ഷനിലുമാണ് അപകടം ഏറെയും. ട്രാഫിക് ക്രമികരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ജില്ലതല റോളർ സ്കേറ്റിങ് മത്സരം ആരംഭിച്ചു തൊടുപുഴ: ജില്ലതല റോളർ സ്കേറ്റിങ് മത്സരം മുനിസിപ്പൽ സ്കേറ്റിങ് റിങ്ങിൽ ആരംഭിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. റോളർ സ്കേറ്റിങ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ജോയി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. ശശിധരൻ, ജില്ല സെക്രട്ടറി എം.ആർ. സാബു, ജിബിൻ കോലത്ത്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി, ഷേർളി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മുൻകാല റോളർ സ്കേറ്റിങ് സൗത്ത് സോൺ വിജയിയും സേലം േപ്രാവിഡൻറ് ഫണ്ട് അസിസ്റ്റൻറ് കമീഷണറുമായ നവീൻ ഇമ്മാനുവലിനെ ആദരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഒക്ടോബർ ഒന്നിന് രാവിലെ 6.30ന് റോഡ് മത്സരങ്ങൾ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിലും തുടർന്ന് ഒമ്പതിന് മുനിസിപ്പൽ റിങ്ങിൽ സ്പീഡ് മത്സരങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.