​മൈലപ്രയിൽ കർഷക ഉപവാസം മൂന്നിന്​

പത്തനംതിട്ട: നാടൻ പന്നികളുടെ ആക്രമണത്തിൽനിന്ന് കൃഷിവിളകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മൂന്നിന് ൈമലപ്ര കൃഷി ഭവന് മുന്നിൽ ഉപവസിക്കും. വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട പന്നികൾ പെറ്റുപെരുകി കൃഷിക്ക് വലിയ ഭീഷണി ഉയർത്തുന്നതായി കർഷകരായ ഗീവർഗീസ് തറയിൽ, രാജു, സണ്ണി മണപ്പുറത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാർഷിക വിളകളുടെ വിലത്തകർച്ച മൂലം കർഷകർ രംഗം വിടാൻ നിർബന്ധിതരാകുേമ്പാഴാണ് ഇരുട്ടടി പോലെ പന്നിശല്യം. വനവുമായി അതിർത്തി പങ്കിടാത്ത മേഖലകളിലെ പന്നി ശല്യം തടയാൻ കൃഷി, തദ്ദേശ വകുപ്പുകൾ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാവിലെ 9.30മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.