കോട്ടയം: ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹികസേവനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താൻ മലങ്കര ഓർത്തഡോക്സ് സഭയും ഇത്യോപ്യൻ ഓർത്തഡോക്സ് സഭയും ധാരണയായി. ആഡിസ് അബാബയിലെ പാത്രിയാർക്കേറ്റ് പാലസിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും ആബൂന മത്ഥിയാസ് പാത്രിയാർക്കീസ് ബാവയും ഇതുസംബന്ധിച്ച ഉഭയകക്ഷി ഉടമ്പടിയിൽ ഒപ്പിട്ടു. ഇരുസഭയിലെയും സൺഡേ സ്കൂൾ, വിദ്യാർഥിപ്രസ്ഥാനം, യുവജനപ്രസ്ഥാനം എന്നിവയുടെ സംയുക്ത സമ്മേളനങ്ങളും പരസ്പര സന്ദർശനങ്ങളും സംഘടിപ്പിക്കും. പഠനത്തിനും സേവനത്തിനുമായി പ്രവാസികളാകേണ്ടി വരുന്ന സഭാംഗങ്ങളുടെ ആത്്മീയ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ സഹകരിക്കും. ഇരുസഭയിലെയും പ്രതിനിധികൾ ഉൾക്കൊള്ളുന്നതും വർഷത്തിലൊരിക്കലെങ്കിലും യോഗം ചേരുന്നതുമായിരിക്കും ഏകോപന സമിതികൾ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച കോട്ടയത്ത ്എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.