ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി. പീരുമേട് സ്വദേശിയും മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ പാരാമെഡിക്കൽ വിദ്യാർഥിയുമായ ലിബിൻ കപ്പിപതാലിനെതിരെയാണ് ആശുപത്രി സൂപ്രണ്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇൗമാസം 29ന് ലിബിെൻറ ബന്ധുവായ പീരുമേട് പശുപ്പാറ സ്വദേശി തങ്കമ്മയെ (76) മെഡിക്കൽ കോളജിലെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. അന്ന് വൈകീട്ട് 4.30ന് തങ്കമ്മയെ പ്രവേശിപ്പിച്ച മൂന്നാം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ നാലുപേർ ചേർന്ന് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ ഡ്യൂട്ടി നഴ്സ് സെക്യൂരിറ്റി ജീവനക്കാരെ വിളിച്ച് നാലുപേരെയും വാർഡിൽനിന്ന് പുറത്താക്കി. സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞാണ് സംഘം മടങ്ങിയത്. പിറ്റേന്ന് രാവിലെ 10.30ന് വാർഡിലേക്ക് പ്രവേശിക്കുന്ന പ്രധാനഗേറ്റിൽ ഡ്യൂട്ടിയിലിരുന്ന സെക്യൂരിറ്റിക്കാരനെ നാലംഗസംഘം ഭീഷണിപ്പെടുത്തി തള്ളിമാറ്റി അകത്തുകയറി. പുറത്തുപോകാൻ ആവശ്യപ്പെെട്ടങ്കിലും ഇവർ തയാറായില്ല. ഇവരിൽ ഒരാൾ മൊബൈലിൽ വിഡിയോയിൽ പകർത്തി. സംഭവമറിഞ്ഞ് പൊലീസെത്തി സംസാരിച്ചു. പിന്നീട് ഇവരുടെ ബന്ധുവായ രോഗി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി. പിന്നീട് ലിബിൻ കപ്പിപതാൽ എന്നയാളുടെ പേരിൽ മെഡിക്കൽ കോളജ് ആശുപത്രിയെയും ജീവനക്കാരെയും അപമാനിക്കുന്ന തരത്തിൽ േഫസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റിെട്ടന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.