ആ ഭീമൻ കിണർ ഇനി ലക്ഷ്​​മിപുരം ഗ്രാമക്കാർക്ക്​ സ്വന്തം

തേനി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവത്തി​െൻറ കൃഷിഭൂമിയിൽ 18 സ​െൻറ് സ്ഥലത്ത് നിർമിച്ച ഭീമൻ കിണർ ഇനി ലക്ഷ്മിപുരം ഗ്രാമക്കാർക്ക് സ്വന്തം. കിണറിനെച്ചൊല്ലിയുള്ള കോലാഹലത്തിന് ഇതോടെ അറുതിയാകും. കിണർ നിർമിച്ചതോടെ കുടിവെള്ളം മുട്ടിയെന്നപേരിൽ ഗ്രാമക്കാർ ഒന്നാകെ മാസങ്ങളായി സമരത്തിനറിങ്ങി. തർക്കം കോടതിയിലെത്തി. ഇതിനിടെ, കിണറും സ്ഥലവും സുഹൃത്തി​െൻറപേർക്ക് എഴുതിനൽകി ഒ.പി.എസ് രംഗംവിട്ടു. എന്നാൽ, ഇപ്പോൾ അദ്ദേഹം തെന്ന കിണർ ഗ്രാമത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. പെരിയകുളത്തിന് സമീപം ലക്ഷ്മിപുരത്താണ് വിവാദ കിണർ. പന്നീർശെൽവത്തി​െൻറ ഭാര്യ വിജയലക്ഷ്മിയുടെ പേരിലുള്ളതാണ് കൃഷിഭൂമി. കിണർ നിർമിച്ചതോടെ സമീപ പ്രദേശത്തെ നീരുറവ വറ്റിയെന്നായിരുന്നു പരാതി ഉയർന്നത്. കിണറ്റിൽനിന്ന് വെള്ളമെടുക്കാനും അുനമതിനൽകിയില്ല. ഇതോടെ കർഷകർ സമരവുമായി രംഗത്തുവന്നു. സ്ഥലവും കിണറും വിലക്ക് നൽകാമെന്നായിരുന്നു പന്നീർശെൽവത്തി​െൻറ നിർേദശം. ഇതിനായി ഗ്രാമക്കാർ പണം ശേഖരിച്ചുവരേവ സുഹൃത്ത് സുബ്ബരാജന് ഭൂമി വിറ്റു. ഇതിെനതിരെയും സമരം നടക്കുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ. പഞ്ചായത്ത് മുഖേനയാണ് കിണർ വിട്ടുകൊടുത്തത്. ലക്ഷ്മിപുരത്തേക്ക് പുതിയ കുടിവെള്ളപദ്ധതിക്കും അനുമതിനൽകി. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ കിണർ നിറഞ്ഞതോടെ ഗ്രാമക്കാർ വലിയ സന്തോഷത്തിലാണ്. ഇനി ധൈര്യമായി കരിമ്പുകൃഷി ചെയ്യാമെന്ന് കിണറിനുവേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ കർഷകൻ ജയരാമൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.