സംഘർഷം സൃഷ്​ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം ^ഒാർത്തഡോക്​സ്​ സഭ

സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം -ഒാർത്തഡോക്സ് സഭ കോട്ടയം: സഭ ഭരണഘടനയും സുപ്രീംകോടതി വിധിയും ലംഘിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി സംഘർഷം സൃഷ്ടിച്ച് പളളികൾ പൂട്ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്േകാപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത. ഇതുമായി ബന്ധപ്പെട്ട് േശ്രഷ്ഠ കാതോലിക്കയുടെ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നതും തെറ്റിദ്ധാരണ ജനകവുമാണ്. അനധികൃതമായി അധികാരം സ്ഥാപിക്കാൻ കുറുക്കുവഴി തേടുന്നവരാണ് വിഘടനവാദികൾ. സഭതർക്കം സംബന്ധിച്ച് ഇരുപക്ഷത്തെയും വാദങ്ങൾ കേട്ടശേഷമാണ് സുപ്രീംകോടതി നിഗമനത്തിൽ എത്തിയത്. വരിക്കോലി പള്ളിവികാരി ഫാ. വിജു ഏലിയാസിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണം. പെരുമ്പാവൂർ ബഥേൽ സുലോേക്കാ പള്ളിയിൽ രാത്രി നടന്ന കൈയേറ്റശ്രമം അപലപനീയമാണ്. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.