കുരിശടി ആക്രമണത്തിൽ വ്യാപക പ്രതിഷേധം

പത്തനംതിട്ട: ജില്ലയിൽ ആരാധനാലയങ്ങൾക്കുനേരെയുള്ള സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നു. പത്തനംതിട്ട മേലെവെട്ടിപ്പുറം സ​െൻറ് മേരീസ് ഒാർത്തഡോക്സ് പള്ളിയുടെ . കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അടൂർ ടൗൺ ജൂമാമസ്ജിദിനുനേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പട്ടൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 15ന് രാത്രിയാണ് മേലെവെട്ടിപ്പുറത്തെ ഒാർത്തഡോക്സ് പള്ളിയുടെ മുൻവശത്തെ കൽവിളക്ക് അടിച്ചുതകർത്തത്. കുരിശടി തകർത്ത സംഭവത്തിൽ വഞ്ചിപൊയ്ക വീട്ടിൽ അജികുമാറിനെ (32) പൊലീസ് ഇന്നലെ പിടികൂടി. കൽവിളക്കും ഇയാളാണ് തകർത്തതെന്ന് സമ്മതിച്ചിട്ടുണ്ട്. തകർത്ത രീതിയും കാണിച്ചുകൊടുത്തു. സംഭവം അറിഞ്ഞയുടൻ ഫിംഗർ പ്രിൻറ് വിദധഗ്ധരും ഡോഗ് സ്വാഡും എത്തിയിരുന്നു. കുരിശടിയുടെ മുന്നിൽനിന്ന് 400 മീറ്റർ മാറി പ്രസ് ക്ലബ് റോഡിൽകൂടി അതിവേഗം പോയ പൊലീസ് നായ് രണ്ട്ു വീടുകളുടെ മുറ്റത്തേക്ക് മണം പിടിച്ച് ഒാടിക്കയറിയിരുന്നു. ഇവിടെ റോഡരികിൽ പാർക്ക് ചെയ്ത ഷിബു മൻസിലിൽ ഷീബയുടെ കാറി​െൻറ വിൻഡോ ഗ്ലാസാണ് രാത്രി ബിയർ കുപ്പികൊണ്ട് എറിഞ്ഞുതകർത്തത്. രാവിലെയാണ് വീട്ടുകാർ കണ്ടത്. പത്തനാപുരത്ത് താമസിക്കുന്ന ഷീബ മാതാവിനെ കാണാൻ കാറിൽ എത്തിയതായിരുന്നു. കഴിഞ്ഞ 16നും അജികുമാർ ഇതുപൊലെ പഴയ സ്റ്റാൻഡിൽ പാർക്ക് ചെയ്ത കാർ തകർത്തത് സി.സി ടി.വിയിലൂടെ പൊലീസ് കണ്ടെത്തി. ഇതാണ് അന്വേഷണം ഇയാളിലേക്ക് നീളാൻ കാരണമായത്. സംഭവമറിഞ്ഞ് പ്രതിഷേധമായി കുരിശടിയുടെ മുന്നിൽ രാവിലെ നാട്ടുകാർ തടിച്ചുകൂടി. തുടരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ചും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.