കോട്ടയം: ഇന്ധന വില നിയന്ത്രണാധികാരം കമ്പനികളിൽനിന്ന് എടുത്തുമാറ്റുക, ജി.എസ്.ടി കൊള്ള അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവജനതാദൾ -യു കോട്ടയം ജില്ല കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് നടത്തി. ജില്ല പ്രസിഡൻറ് അഡ്വ. ഫിറോഷ് മാവുങ്കലിെൻറ അധ്യക്ഷതയിൽ നടന്ന ധർണ ജനതാദൾ -യു ജില്ല പ്രസിഡൻറ് ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു. ജനതാദൾ -യു ജില്ല സെക്രട്ടറിമാരായ അനിൽ അയർകുന്നം, മാഹിൻ തലപ്പള്ളി, യുവജനതാദൾ ജില്ല സെക്രട്ടറി പ്രവീൺ ആർപ്പൂക്കര, എ.എ. റഷീദ്, ജയ്മോൻ, ഷബീബ് ഖാൻ, എം.കെ. വിനോദ്, ഹസൻ ചേമ്പാല, ശ്രീജിത് എന്നിവർ സംസാരിച്ചു. PHOTO:: KTL62 janadadal u ഇന്ധല വില വർധനവിനെതിരെ യുവജനതാദൾ -യു കോട്ടയം ജില്ല കമ്മിറ്റി കോട്ടയം ഹെഡ്പോസ്റ്റ് ഒാഫിസിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.