ഓടിക്കൊണ്ടിരിക്കെ കാർ അഗ്നിക്കിരയായി കാടാമ്പുഴ: കാടാമ്പുഴ: ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി. കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയിൽ ചുങ്കത്ത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കൽപകഞ്ചേരി സ്വദേശി ഇസ്മായിലിെൻറതാണ് കാർ. ചെർപ്പുളശ്ശേരിയിൽനിന്ന് ഇദ്ദേഹം ഭാര്യയും മകളുമൊന്നിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. യാത്രക്കിടെ അസ്വാഭാവികഗന്ധം അനുഭവപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ മുൻവശത്തുനിന്ന് തീയുയർന്നു. നിമിഷനേരംകൊണ്ട് ആളിപ്പടർന്ന് അണക്കാൻ കഴിയാത്ത വിധത്തിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. തിരൂരിൽനിന്ന് അഗ്നിശമന സേനയുടെ ചെറിയ എൻജിനെത്തിയെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനയുടെ ഒരു യൂനിറ്റ് കൂടിയെത്തിയാണ് പൂർണമായും അണച്ചത്. ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.