എം.ജിയും ജോൺ ഹോപ്കിൻസ്​ സർവകലാശാലയും സഹകരണത്തിന് ധാരണ

കോട്ടയം: എം.ജി സർവകലാശാല ബിസിനസ് ഇൻക്യുബേഷൻ ആൻഡ് ഇന്നൊവേഷൻ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ സ്വീഡനിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുമായി തൊഴിൽ സംരംഭകത്വ വികസനത്തിനും പരിശീലനത്തിനും അന്താരാഷ്ട്ര സഹകരണത്തിന് ധാരണയായി. തൊഴിൽ, വ്യവസായ സംരംഭകത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനവും മാർഗദർശനവും നൽകാൻ സാങ്കേതിക സഹായങ്ങൾ ജോൺ ഹോപ്കിൻസ് സർവകലാശാല ലഭ്യമാക്കും. സഹകരണത്തിനുള്ള ധാരണപത്രം ജനുവരിയിൽ ഒപ്പുവെക്കും. ഇതോടെ കെമിക്കൽ സയൻസ്, ബയോസയൻസ്, നാനോ സയൻസ്, ഐ.ടി, ഫിസിക്സ്, എൻവയൺമ​െൻറൽ സയൻസ് തുടങ്ങിയ ശാഖകളിൽ ഗവേഷണം നടത്തുന്നവർക്ക് തങ്ങളുടെ മേഖലയിൽ ആഗോള നിലവാരത്തിലുള്ള സംരംഭകത്വ പരിശീലനം സാധ്യമാകും. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ബിസിനസ് ഇൻക്യുബേഷൻ സ​െൻററർ ഡയറക്ടർ ഡോ. ആർ. ഗിരീഷ് കുമാർ എന്നിവർ സ്വീഡനിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള ഡോ. തോമസ് ബെൻഗറ്റ്സൺ, ഡോ. സയ്ദ് നഖ്വി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പരസ്പര സഹകരണത്തിനുള്ള സാധ്യത രൂപപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.