മാധ്യമങ്ങളെ ആക്ഷേപിച്ച പിണറായി മാപ്പ്​ പറയണം ^പന്തളം സുധാകരൻ

മാധ്യമങ്ങളെ ആക്ഷേപിച്ച പിണറായി മാപ്പ് പറയണം -പന്തളം സുധാകരൻ പത്തനംതിട്ട: മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ. സെക്രേട്ടറിയറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിലൂടെ ദേശീയതലത്തിൽപോലും കേരളത്തിനു നാണക്കേടായതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആദ്യം അഭിഭാഷകരെ ഉപേയാഗിച്ച് മാധ്യമങ്ങളെ കോടതിയിൽനിന്ന് അകറ്റി. ഇപ്പോൾ ജീവനക്കാരെ ഉപയോഗിച്ച് സെക്രേട്ടറിയറ്റിൽനിന്ന് ഒാടിച്ചു. മുഖ്യമന്ത്രിക്ക് ജനങ്ങളെ പേടിയാണ്. അതിനാൽ മാധ്യമങ്ങളെയും ഭയക്കുന്നു. സംസ്കാര സമ്പന്നമായ മാധ്യമസംസ്കാരമാണ് കേരളത്തിൽ നിലനിൽക്കുന്നത്. അതിന് എതിരെയാണ് നിയന്ത്രണം കൊണ്ടുവരണമെന്ന് ഒൗദ്യോഗിക വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടത്. ഇത് ഫാഷിസ്റ്റ് ഭീകരതയാണ്. ദൂരവ്യാപക പ്രത്യാഘാതം വിളിച്ചു വരുത്തുന്നതാണ് നടപടി. വിളിക്കുേമ്പാൾ കണ്ടാൽ മതിയെന്ന് പറയാൻ ചക്രവർത്തി സംസ്കാരം നിലവിലില്ല. എ.കെ. ശശീന്ദ്രൻ സംഭവം സംബന്ധിച്ച കമീഷൻ റിപ്പോർട്ടിനെ മാധ്യമ അപമാന റിപ്പോർട്ടായി കാണണം. ആർക്കുവേണ്ടിയാണ് പ്രോേട്ടാകോൾ. ഫോൺ വിളിച്ചുവെന്നത് ശശീന്ദ്രൻ നിഷേധിച്ചിട്ടില്ല. അപ്പോഴാണ് ശബ്ദശകലം വ്യാജമാണെന്ന് പറയുന്നത്. ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം വേണം. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.