ഇടിക്കൂട്ടിലെ ഇടുക്കിക്കാരിക്ക് ഷോട്ട്പുട്ടിൽ സ്വർണം

തിരുവനന്തപുരം: ഇടിക്കൂട്ടിൽ എതിരാളികളുടെ പേടിസ്വപ്നമാണ് രാധിക ബിജു. 69 കിലോ വിഭാഗത്തിലെ ബോക്സിങ് ദേശീയ ചാമ്പ്യൻ. എതിരാളിയുടെ കൃഷ്ണമണിനോക്കി അടുത്ത പഞ്ചും കിക്കും എവിടെയെന്ന് കൃത്യമായി അളക്കുന്ന ഇടുക്കിക്കാരി. എന്നാൽ, രാധിക വ്യാഴാഴ്ച യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയത് ആരെയും ഇടിച്ചിടാനല്ല. തുമ്പ സ​െൻറ് സേേവ്യഴ്സ് കോളജിനായി ഷോട്ട്പുട്ടിൽ ഒരു കൈനോക്കാനാണ്. ശ്രമംപാളിയില്ല, 8.88 മീറ്ററോടെ സ്വർണവും 'ഇടിച്ചിട്ടു' ഈ മിടുക്കി. സ്കൂൾ തലത്തിൽ ഷോട്ട്പുട്ടിലും ഡിസ്കസ്േത്രായിലും മികവ് തെളിയിച്ച ഈ രാജക്കാട് സ്വദേശി തലസ്ഥാനത്തേക്ക് വണ്ടികയറിയത് കാര്യവട്ടം സായിയിൽനിന്ന് ബോക്സിങ്ങിലെ അടവുകൾ പഠിക്കാനാണ്. കഴിഞ്ഞവർഷം ഹരിയാനയിൽ നടന്ന ദേശീയ ഇൻർ സായ് മീറ്റിൽ ദേശീയ ചാമ്പ്യൻപട്ടം നേടി. ബോക്സിങ്ങിൽ കരുത്തോടെ മുന്നേറുമ്പോഴാണ് സർവകലാശാല ഇൻറർ കൊളീജിയറ്റ് മീറ്റെത്തുന്നത്. ബോക്സിങ് ഇല്ലാത്തതിനാൽ നിരാശയിലിരിക്കുമ്പോഴാണ് പഴയ അടവുകൾ പൊടിതട്ടിയെടുക്കാൻ കോളജിലെ കായികാധ്യാപകനായ ജോർജ് തോമസ് നിർദേശിക്കുന്നത്. തുടർന്ന് ബോക്സിങ്ങിന് ഇടവേള കൊടുത്ത് ഷോട്ട്പുട്ടും ഡിസ്കും കൈയിലെടുത്തു. മീറ്റിലെ അവസാന ദിനമായ ശനിയാഴ്ചയാണ് ഡിസ്കസ് ത്രോ. ഡിസ്കസിലും മികച്ച പ്രകടനമാണ് ഈ മലയാളം വിത്ത് മാസ് കമ്യൂണിക്കേഷൻ ആദ്യവർഷ വിദ്യാർഥി ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.