തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്ന കാര്യത്തിൽ ഇടതുമുന്നണി പച്ചക്കൊടി കാട്ടിയെങ്കിലും കോടതി ഇടപെടലും കേസും വീണ്ടും ഉണ്ടാകുമോെയന്ന് ആശങ്ക. കേസ് അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക. കോടതി ഇതിന് അനുമതി നൽകിയാലും ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ വിശ്വാസ്യതയും കേസ് അവസാനിപ്പിക്കാനുള്ള നടപടിയും ചോദ്യംചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ശശീന്ദ്രന് വീണ്ടും കാത്തിരിക്കേണ്ടിവരും. ജുഡീഷ്യൽ കമീഷെൻറ വിശ്വാസ്യതയെ ചോദ്യംചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രം ശശീന്ദ്രനെ കുറ്റവിമുക്തമാക്കാനാകില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ച നടപടിയാണ് അദ്ദേഹത്തിെൻറ ഭാഗത്തു നിന്നുണ്ടായതെന്നും ആരോപിച്ച് മഹിളസംഘടനകളും സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും തിരിച്ചുവരവ് സംബന്ധിച്ച് ചർച്ചെചയ്യും. കഴിഞ്ഞദിവസം ചേർന്ന സി.പി.െഎ നിർവാഹക സമിതി യോഗം എൻ.സി.പി തീരുമാനത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കി. വരും ദിവസങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി എൻ.സി.പി നേതൃത്വം ചർച്ചനടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.