റിസോർട്ടിനെതിരെയുള്ള സമരത്തിനിടെ അക്രമം: 20 ഡി.വൈ.എഫ്.ഐക്കാർക്കെതിരെ കേസെടുത്തു

കോട്ടയം: കുമരകം നിരാമയ റിസോർട്ട് കമ്പനി ഭൂമിൈകയേറിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനിടെ അതിക്രമിച്ചുകടന്ന് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ 20ഓളം പേർക്കെതിരെ കേസെടുത്തു. കുമരകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥുൻ (അമ്പിളി), മാത്യു, പ്രവീൺ, കണ്ണൻ തുടങ്ങിയവർ പ്രതിപ്പട്ടികയിലുണ്ട്. റിസോർട്ടിലെ ആറോളം കോട്ടേജുകൾക്കും ഉകരണങ്ങൾക്കും നാശനഷ്ടം വരുത്തിയതായാണ് കേസ്. പ്രതികൾക്കായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച 63 പേർക്കെതിരെ കേസെടുത്തു കോട്ടയം: ജില്ലയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ മദ്യപിച്ച് വാഹനമോടിച്ച 63 പേർക്കെതിരെ കേസെടുത്തു. ഹെൽമറ്റ് ധരിക്കാത്തതിന് 197 പേർ, അമിതവേഗത്തിന് 196 പേർ, യൂനിഫോം ധരിക്കാത്തതിന് 122 പേർ, സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിന് 90 പേർ, തെറ്റായി ഓവർടേക് ചെയ്ത 72 പേർ, അനധികൃത പാർക്കിങ്ങിന് 158 പേർ എന്നിവരും പിടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.