അടിമാലി (ഇടുക്കി): വിദേശ ജോലി വാഗ്ദാനം നൽകി 119 പേരില്‍നിന്ന് 1.5 കോടി തട്ടിയ സംഘത്തിലെ അവശേഷിച്ച പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. കല്‍പ്പറ്റ, ചാലക്കുടി, ബത്തേരി പൊലീസ് സ്റ്റേഷനുകളിൽ വിസ തട്ടിപ്പിന് കേസുള്ളവരാണിവർ. െചാവ്വാഴ്ചയാണ് വൈദികനടക്കം അഞ്ചുപേർ കേസിൽ അടിമാലി പൊലീസിെൻറ പിടിയിലായത്. ആലുവ പൊലീസ് സ്റ്റേഷന് സമീപം പറമ്പില്‍ വീട്ടില്‍ ഫാ. നോബി പോള്‍ (41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷറഫ് (42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ് (44), തോപ്രാംകുടി മുളപ്പുറം വീട്ടില്‍ ബിനു പോള്‍ (35), കൊന്നത്തടി കമ്പളികണ്ടം കോലാനിക്കല്‍ അരുണ്‍ സോമന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്കയച്ചു. ബുധനാഴ്ച എട്ട് പരാതികള്‍കൂടി ഇവര്‍ക്കെതിരെ അടിമാലി പൊലീസില്‍ ലഭിച്ചിട്ടുണ്ട്. അതിനിടെ പ്രതികളെ വിട്ടുകിട്ടാൻ കഞ്ഞിക്കുഴി െപാലീസ് കോടതിയിൽ അപേക്ഷ നൽകി. കാനഡ, മക്കാവു, ആസ്‌ട്രേലിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 50,000 മുതല്‍ ആറുലക്ഷം രൂപവരെയാണ് ഇവര്‍ ഒാരോരുത്തരിൽനിന്ന് വാങ്ങിയത്. മണ്ണാര്‍ക്കാട് മണിയോടപ്പറമ്പില്‍ ജിഷ്ണു വിജയന്‍, അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസില്‍, മച്ചിപ്ലാവ് ഒറവലക്കുടി എന്‍സ് എന്നിവരുടെ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ജിഷ്ണുവിെൻറ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ അഞ്ചുപേര്‍ കാനഡയില്‍ 60 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം തിരിച്ചെത്തി പരാതി നൽകിയതിനെത്തുടർന്നാണ് തട്ടിപ്പ് സംഘം പിടിയിലായത്. അടിമാലി ലൈബ്രറി റോഡില്‍ 2016 ജനുവരിയിലാണ് അക്‌സാന്‍ അലൈന്‍സ് എന്ന പേരില്‍ വിദേശ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങിയത്. ഫാ. നോബി പോളും അഷറഫുമാണ് ഈ ഓഫിസ് നിയന്ത്രിച്ചിരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അടിമാലി എസ്.െഎ സന്തോഷ് സജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.