പിണറായി നടപ്പാക്കുന്നത്​ നരേന്ദ്ര മോദിയുടെ രാഷ്​ട്രീയം ^ചെന്നിത്തല

പിണറായി നടപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ രാഷ്ട്രീയം -ചെന്നിത്തല കോട്ടയം: പിണറായി നടപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥക്ക് കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെപ്പോലെ പിണറായിയും എതിർശബ്ദങ്ങളെ ഭയക്കുകയാണ്. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭ തിരുമാനങ്ങൾ ജനങ്ങൾക്ക് നൽകാൻ പിണറായി സർക്കാർ തയാറാകുന്നില്ല. ജനങ്ങളുടെ വിമർശനങ്ങൾക്കും ജനരോഷത്തിനും മുന്നിൽ മുട്ടുമടക്കാത്ത ഏകാധിപതികളിെല്ലന്ന് പിണറായി ഒാർക്കണം. എ.കെ.ജി സ​െൻററിൽ പാർട്ടിക്കാരോെടന്നപോലെയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പെരുമാറുന്നത്. സെക്രേട്ടറിയറ്റിൽ മാധ്യമപ്രവർത്തർക്ക് പ്രവേശനം നിഷേധിച്ചത് സർക്കാറിന് ജനങ്ങൾക്ക് മുന്നിൽ ഒളിക്കാനുള്ളതുകൊണ്ടാണ്. മാധ്യമങ്ങള ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ, ഈരാറ്റുപേട്ട, പൊന്‍കുന്നം, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി എട്ടിനാണ് സമാപനകേന്ദ്രമായ കോട്ടയത്ത് ജാഥ എത്തിയത്. സെന്‍ട്രല്‍ ജങ്ഷനിലെത്തിയ ജാഥയെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കാല്‍നടയായി സ്വീകരണ കേന്ദ്രമായ തിരുനക്കര ബസ് സ്റ്റാൻഡിന് സമീപത്തെ വേദിയിലെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ജാഥ ക്യാപ്റ്റനെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജാഥ ക്യാപ്റ്റനെ കൂറ്റന്‍ മാലയണിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, കെ.സി. ജോസഫ് എം.എൽ.എ, ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, ജോസഫ് വാഴക്കന്‍, യു.ഡി.എഫ് നേതാക്കളായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.കെ. മുനീര്‍ എം.എൽ.എ, കെ.പി. മോഹനന്‍, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ലതിക സുഭാഷ്, ഫിലിപ് ജോസഫ്, യൂജിന്‍ തോമസ്, ഡോ. പി.ആര്‍. സോന, ഫില്‍സണ്‍ മാത്യൂസ് എന്നിവർ സംസാരിച്ചു. ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച ഒരുകോടി ഒപ്പുശേഖരണം രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. വ്യാഴാഴ്ച രാവിലെ എട്ടിന് ജില്ലയിലെ പൗരപ്രമുഖരുമായി രമേശ് ചെന്നിത്തല സംവദിക്കും. തുടർന്ന് മാധ്യമങ്ങളെ കാണും. 10ന് കടുത്തുരുത്തിയിലാണ് ആദ്യ സ്വീകരണം. ശേഷം വൈക്കത്തെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ട് വഴി ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. വൈദ്യുതി മുടങ്ങും തീക്കോയി: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ഇ.ബി തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, അടുക്കം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. പാലാ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കയ്യാലക്കകം, ഉൗരാശാല, മരിയൻ, മരിയൻ ജങ്ഷൻ, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പരിപാടികൾ ഇന്ന് കോട്ടയം ഡി.സി.സി ഒാഫിസ്: പടയൊരുക്കം യാത്രയുടെ ഭാഗമായി പൗരപ്രമുഖരുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച -രാവിലെ 8.00 കോട്ടയം ദർശന ഒാഡിറ്റോറിയം: ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് കോട്ടയം പൗരാവലിയുടെ സ്വീകരണം -വൈകു. 4.00 കോട്ടയം തിരുനക്കര മൈതാനം: ദർശന അന്താരാഷ്ട്ര പുസ്തകമേള, മാധ്യമസെമിനാർ രാവിലെ -10.00 തെള്ളകം ചൈതന്യ പാസ്റ്ററർ സ​െൻറർ: കാർഷികമേള, ഭക്ഷ്യസമൃദ്ധിദിന സമ്മേളനം, ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -ഉച്ച. 2.30 കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനം: എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ -വൈകു. 5.00 കോട്ടയം ആനന്ദ മന്ദിരം ഹാൾ: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ഹരിത പെരുമാറ്റച്ചട്ടങ്ങളുടെ പ്രകാശനം- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -വൈകു. 4.00 എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഓഡിറ്റോറിയം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ബിൽ 2016 എന്ന വിഷയത്തിൽ പ്രഭാക്ഷണം- ഡോ. കൽക്കി സുബ്രഹ്മണ്യം -രാവിലെ 10.30 കറുകച്ചാൽ: നെത്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തി​െൻറ ഭാഗമായി ചെമ്പോല സമർപ്പണം -രാവിലെ 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.