തൊടുപുഴ: അധികാരത്തിെൻറ പിൻബലത്തിൽ സർക്കാർ ഭൂമി കൈയേറി അത്യാഡംബര പാർട്ടി ഓഫിസുകൾ പണിത രാഷ്ട്രീയപാർട്ടികളും അധികാര കേന്ദ്രങ്ങളും കുടിയേറ്റകർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് അവർക്കെതിരെ വാളോേങ്ങെണ്ടന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. അഞ്ച് പതിറ്റാണ്ടിലേറെയായി നിയമാനുസൃതം കൈവശം െവച്ചനുഭവിച്ച് കരമടച്ച് കൃഷിചെയ്യുന്ന ഭൂമിപോലും സർക്കാർ ഭൂമിയാണെന്നും കൈയേറ്റമാണെന്നും പട്ടയങ്ങൾ റദ്ദുചെയ്യണമെന്നും ഉത്തരവിറക്കുന്ന ന്യൂജനറേഷൻ ബ്യൂറോക്രാറ്റുകളുടെ വിജ്ഞാപനങ്ങൾക്ക് നിലനിൽപില്ല. കർഷകരെ കുടിയിറക്കാനുള്ള ഉദ്യോഗസ്-ഥ-പരിസ്ഥിതി മൗലികവാദികളുടെ രഹസ്യ അജണ്ടക്ക് സംസ്ഥാന വനം--റവന്യൂ വകുപ്പുകൾ ഒത്താശചെയ്യുകയാണ്. വിഷയങ്ങൾ പഠിക്കാതെ ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികളായി ജനപ്രതിനിധികളും മന്ത്രിമാരും തരംതാഴുന്നത് അപമാനകരമാണ്. ഭൂവിഷയത്തിെൻറപേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള മുതലെടുപ്പുരാഷ്ട്രീയം തിരിച്ചറിയാൻ കർഷകർക്കാകുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. പാമ്പാർ ജലവൈദ്യുതി പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തം മറയൂർ: പാമ്പാർ ജലവൈദ്യുതി പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിക്ക് അനുകൂലമായി പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർ നടപടിയില്ല. കേരളത്തിലെ കിഴക്കോെട്ടാഴുകുന്ന നദികളിൽ ഒന്നായ പാമ്പാറ്റിൽ ജലവൈദ്യുതി പദ്ധതി ആരംഭിക്കാനുള്ള സർവേ തുടങ്ങിയത് 1974ലാണ്. ഇതിന് കോവിൽക്കടവിൽ പാമ്പാർ പദ്ധതിയുടെ ഭാഗമായി ഓഫിസും തുറന്നിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് 2009 മാർച്ചിൽ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലൻ പാമ്പാർ വൈദ്യുതി പദ്ധതിയുടെ പഠനം ആരംഭിക്കാൻ വീണ്ടും നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയത്തിെൻറ കേന്ദ്ര അക്രഡിറ്റേഷൻ ഏജൻസിയായ അഗ്രിക്കൾച്ചറൽ ഫിനാൻസ് കോർപറേഷൻ പഠനം നടത്തി അനുകൂല റിപ്പോർട്ട് കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു. ഡോ. സി.എം. അരവിന്ദൻ, ഡോ. പി.കെ. ഷാജി, ഡോ. മഞ്ചുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് നൽകിയത്. 30 മെഗാവാട്ട് വൈദ്യുതിയാണ് പാമ്പാർ പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കാനാവുക. ചിന്നാർ വന്യജീവി സാങ്കേതത്തിന് 300 മീറ്റർ മുൻവശത്തുള്ള നാച്ചിമുത്തു ഓടയിലാണ് ഡാം നിർമിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതിെൻറ വലതുഭാഗത്തായി നിർമിക്കുന്ന പവർ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തിൽ മാത്രം ടവർ സ്ഥാപിച്ച് ഇടുക്കി, ഉദുമൽപേട്ട 220 കെ.വി വൈദ്യുതി ലൈനിൽ ബന്ധിപ്പിക്കാം. അതിനാൽ തുച്ഛമായ തുകെയ ഈയിനത്തിൽ ചെലവാകൂ. പ്രദേശത്തിെൻറ വികസനത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാർഗമായ ഇൗ പദ്ധതി അടിന്തരമായി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ലോക മണ്ണുദിനം: വിദ്യാർഥികൾക്ക് മത്സരം തൊടുപുഴ: ജില്ല മണ്ണുസംരക്ഷണ ഓഫിസിെൻറ ആഭിമുഖ്യത്തിൽ ഡിസംബർ അഞ്ച് ലോക മണ്ണുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലതലത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മണ്ണ്, പരിസ്ഥിതി, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തും. യു.പി വിഭാഗത്തിന് പെയിൻറിങ്, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഉപന്യാസം, ഹയർ സെക്കൻഡറി വിഭാഗത്തിന് ക്വിസ് മത്സരം എന്നിവ നടത്തും. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് രണ്ട് കുട്ടികളടങ്ങിയ ഒരു ടീമിന് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂളുകൾ നവംബർ 22നുമുമ്പ് കുട്ടികളുടെ വിവരങ്ങൾ തൊടുപുഴ റിവർവ്യൂ റോഡിൽ തരണിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇടുക്കി സോയിൽ സർവേ അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിൽ 04862-228725 എന്ന നമ്പറിലോ adssidukki@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഫോൺ/ഇ-മെയിൽ/ കത്ത് മുഖേനയോ അറിയിക്കണമെന്ന് ജില്ല സോയിൽ സർവേ അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.