കൈയേറ്റക്കാര്‍ക്കെതിരെ പ്രത്യക്ഷസമരം ആരംഭിക്കും -എസ്.ഡി.പി.െഎ കോട്ടയം: കേരളത്തിലെ അനധികൃത ഭൂമി കൈയേറ്റക്കാർക്കെതിരെ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.െഎ സംസ്ഥാന കമ്മിറ്റി നടത്തുന്ന ബഹുജന്‍ മുന്നേറ്റയാത്രയുടെ ജില്ലയിലെ പര്യടനത്തിെൻറ ഭാഗമായി കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഭൂമാഫിയകളുടെയും നിയമലംഘകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു. ഭൂമാഫിയയുടെ തടവിലാണ് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഒപ്പമുെണ്ടന്ന പ്രഖ്യാപനംകൊണ്ട് പിണറായി സര്‍ക്കാര്‍ ഉദ്ദേശിച്ചത് ഏത് അഴിമതിക്കും സര്‍ക്കാറിെൻറ പിന്തുണയെന്നാണ്. അഞ്ചരലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിദേശികളുടെയും ബിനാമികളുടെയും കൈവശമുണ്ടെന്ന് രാജമാണിക്യം റിേപ്പാർട്ടിൽ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്ന കാര്യത്തില്‍ ഒരുമുന്നണിക്കും ആത്മാർഥതയില്ല. കുമരകം കവണാറ്റിന്‍കരയില്‍ പുറമ്പോക്ക് കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതിന് തഹസില്‍ദാര്‍ ഒരുവര്‍ഷം മുമ്പ് സ്റ്റോപ് മെമ്മോ നൽകിയിട്ടും സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തുടർ നടപടിയെടുത്തില്ല. ഹാദിയയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറും വനിത കമീഷനും മനുഷ്യാവകാശ കമീഷനും കൃത്യമായ ഇടപെടൽ നടത്തിയില്ല. വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ കാണണമെന്ന് വനിത സംഘടനകളടക്കം വനിത കമീഷനോട് ആവശ്യപ്പെട്ടിട്ടും നേരേത്ത തയാറായില്ല. സുപ്രീംകോടതി അനുമതി വേണമെന്നുപറഞ്ഞ് പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആേരാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, ജില്ല പ്രസിഡൻറ് യു. നവാസ്, ജില്ല ജനറല്‍ സെക്രട്ടറി സി.എച്ച്. ഹസീബ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.