കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്കം' യാത്ര ബുധനാഴ്ച ജില്ലയിൽ. ജില്ല അതിർത്തിയായ നെല്ലാപ്പാറയില്‍ രാവിലെ ജാഥയെ വരവേല്‍ക്കും. തുടർന്ന് വാഹന അകമ്പടിയിൽ പാലായിൽ സ്വീകരണം നൽകും. 11ന് ഈരാറ്റുപേട്ട, 12ന് പൊന്‍കുന്നം, വൈകീട്ട് മൂന്നിന് പുതുപ്പള്ളി, നാലിന് ചങ്ങനാശ്ശേരി, അഞ്ചിന് കോട്ടയം തിരുനക്കര എന്നിവിടങ്ങളിൽ സ്വീകരണയോഗം നടക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.