പത്തനംതിട്ട: ജില്ല പദ്ധതി രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു. നാല് മാസത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മലയാളഭാഷയിലെ പ്രാവീണ്യവും വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യാനുള്ള പരിജ്ഞാനവുമാണ് യോഗ്യത. താൽപര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ-പരിചയ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം 28ന് രാവിലെ 11ന് കലക്ടറേറ്റിെൻറ മൂന്നാം നിലയിലുള്ള ജില്ല പ്ലാനിങ് ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. പച്ചക്കറികൃഷിക്ക് അവാര്‍ഡ് പത്തനംതിട്ട: സംസ്ഥാന കൃഷിവകുപ്പ് പച്ചക്കറികൃഷി വികസന പദ്ധതിയിന്‍കീഴില്‍ അവാര്‍ഡ് നല്‍കുന്നു. മികച്ച വിദ്യാര്‍ഥി, സ്‌കൂൾ, പ്രധാനാധ്യാപകൻ, അധ്യാപകൻ, കര്‍ഷകൻ, ക്ലസ്റ്റർ, സ്ഥാപനം (പബ്ലിക്/പ്രൈവറ്റ്), ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. അപേക്ഷയുടെ മാതൃക കൃഷിഭവനുകളില്‍ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃഷി ഓഫിസർ/കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ശിപാര്‍ശയോടെ ഈ മാസം 30ന് വൈകീട്ട് അഞ്ചിനകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ കാര്യാലയത്തില്‍ ലഭിക്കണം. പച്ചക്കറി കൃഷിക്ക് ധനസഹായം പത്തനംതിട്ട: തരിശുഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യാൻ കൃഷി വകുപ്പ് ധനസഹായം നല്‍കുന്നു. 25000 രൂപ കൃഷി ചെയ്യുന്ന വ്യക്തിക്കും 5000 രൂപ ഭൂവുടമക്കും ഉള്‍പ്പെടെ 30,000 രൂപയാണ് ഹെക്ടറിന് നല്‍കുക. കര്‍ഷകര്‍ക്ക് സ്വന്തമായോ സംഘമായോ കൃഷിയില്‍ പങ്കാളികളാകാം. സ്ഥലവിസ്തൃതിക്കനുസരിച്ച് സബ്‌സിഡി ലഭിക്കും. ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടാതെ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 15,000 രൂപ നിരക്കില്‍ സ്ഥലവിസ്തൃതിക്കാനുപാതികമായി സബ്‌സിഡി ലഭിക്കും. താൽപര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. പ്രാക്ടിക്കല്‍ എക്‌സാമിനര്‍ പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ അഖിലേന്ത്യ ട്രേസ് ടെസ്റ്റിെൻറ പ്രാക്ടിക്കല്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എക്‌സാമിനറെ നിയമിക്കുന്നു. താൽപര്യമുള്ള സര്‍ക്കാര്‍/അര്‍ധസര്‍ക്കാർ/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിനോക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട എന്‍ജിനീയറിങ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ, രണ്ട് അല്ലെങ്കില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇൗ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സി.ടി.ഐ ട്രെയിനിങ് പാസായവരെയും പരിഗണിക്കും. താൽപര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2258710.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.