ഹാദിയയെ കാണാൻ സം​സ്ഥാന വനിത കമീഷൻ അധ്യക്ഷയെ അനുവദിച്ചില്ല

കോട്ടയം: ഹാദിയയെ കാണാനെത്തിയ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനടക്കമുള്ള സംഘെത്ത പിതാവ് കെ.എം. അേശാകൻ തടഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വൈക്കം ടി.വിപുരത്ത് അേശാക​െൻറ വസതിയിലെത്തിയ കമീഷന് സന്ദർശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടിൽവെച്ച് മാതാപിതാക്കളുമായി സംസാരിച്ച കമീഷൻ ഹാദിയയെ കാണണമെന്ന ആവശ്യം മുന്നോട്ടുവെെച്ചങ്കിലും അശോകൻ അംഗീകരിച്ചില്ല. തുടർന്ന് യുവതിെക്കാപ്പമുള്ള വനിത െപാലീസുകാരിൽനിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കമീഷൻ മടങ്ങി. ഇൗമാസം 27ന് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാനിരിക്കെയാണ് സന്ദർശനം. മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അശോകൻ കമീഷനെ അറിയിച്ചു. ദേശീയ വനിത കമീഷ​െൻറ സന്ദർശനമടക്കം ജോസഫൈൻ ചൂണ്ടിക്കാട്ടിയെങ്കിലും അശോകൻ ഉറച്ചുനിന്നു. ഇതോടെ, ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷപ്രശ്നങ്ങളുണ്ടെന്ന് നിരവധി പരാതി ലഭിച്ചെന്നും വിമാനടിക്കറ്റടക്കം ചെലവ് വഹിക്കാൻ കമീഷൻ തയാറാണെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാൽ, യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും യാത്രച്ചെലവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു അശോക​െൻറ നിലപാട്. ത​െൻറ അഭിപ്രായം കേള്‍ക്കാതെ കമീഷൻ സുപ്രീംകോടതിയില്‍ കേസില്‍ കക്ഷിചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിത കമീഷൻ അധ്യക്ഷയെ മാത്രെമ മകളെ കാണാന്‍ അനുവദിച്ചിട്ടുള്ളൂവെന്നും അശോകന്‍ പറഞ്ഞു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ശരിയായ നിലപാടാണ് കമീഷൻ സ്വീകരിച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു. സമ്മർദം ചെലുത്തിയെങ്കിലും പിതാവ് ഉറച്ചുനിന്നതിനാൽ അരമണിക്കൂറിനുശേഷം സംഘം മടങ്ങി. കമീഷൻ അംഗം അഡ്വ. എം.എസ്. താര, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്ദർശനശേഷം എം.സി. ജോസഫൈൻ രൂക്ഷവിമർശനമാണ് അേശാകനെതിരെ നടത്തിയത്. ദേശീയ കമീഷൻ അധ്യക്ഷയുടെ സന്ദര്‍ശനത്തിന് ഇല്ലാത്ത എന്ത് സുരക്ഷഭീഷണിയാണ് സംസ്ഥാന കമീഷൻ എത്തുേമ്പാൾ ഉണ്ടാവുകയെന്ന് ജോസഫൈൻ ചോദിച്ചു. ഇത്തരം നിലപാടുകൾ അംഗീകരിക്കാനാകില്ല. ദേശീയ കമീഷ​െൻറ സന്ദർശനംകൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും ചോദിച്ചു. അടുത്തിടെ, ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞദിവസം കൊച്ചി എൻ.െഎ.എ യൂനിറ്റിൽനിന്നുള്ള സംഘം മണിക്കൂറുകൾ ചെലവിട്ട് ഹാദിയയുടെയും പിതാവി​െൻറയും മൊഴിയെടുത്തിരുന്നു. ഇൗ മാസം 27ന് ഹാദിയയുടെ നിലപാട് അറിയാൻ നേരിട്ട് ഹാജരാക്കാൻ പിതാവ് അശോകന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.