കുഴിമറ്റത്തുനിന്ന്​ കാണാതായ ദമ്പതികൾ ഒളിവിലെന്ന്​ സൂചന

കോട്ടയം: കുഴിമറ്റത്തുനിന്ന് കാണാതായ ദമ്പതികൾ ഒളിവിൽ കഴിയുന്നതായി പൊലീസിന് സൂചന ലഭിച്ചു. കുടുംബവഴക്കിനെത്തുടർന്ന് ചിങ്ങവനം കുഴിമറ്റത്തുനിന്ന് കാണാതായ ദമ്പതികളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. കുഴിമറ്റം സദൻ കവലക്ക് സമീപം മോനിച്ചൻ (42), ഭാര്യ ബിൻസി (നിഷ-37) എന്നിവരെയാണ് കാണാതായത്. 17ന് അർധരാത്രി മുതലാണ് കാണാതായത്. ബിൻസിയുടെ സുഹൃത്തായ തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചങ്ങനാശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. ഇതേതുടർന്ന് ഇവരെ കെണ്ടത്താൻ ചിങ്ങവനം എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഭാര്യയെ സംശയിച്ചിരുന്ന മോനിച്ചൻ മാസങ്ങളായി വീട്ടിൽനിന്ന് പിണങ്ങിക്കഴിയുകയായിരുന്നു. സംഭവദിവസം തമിഴ്നാട് സ്വദേശിയുമായി ബിൻസിക്ക് അടുപ്പമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ബിൻസിക്ക് വെേട്ടറ്റു. രക്തം വാർന്ന് വീടുവിട്ടിറങ്ങിയ ബിൻസിയുടെ നില ഗുരുതരമാണെന്ന് കരുതി മോനിച്ചൻ നാടുവിട്ടതാണെന്നാണ് സൂചന. വീട്ടിൽ തനിച്ചായ മക്കൾ ബന്ധുക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ഒരാഴ്ചക്കിടെ കോട്ടയത്തുനിന്ന് മൂന്ന് ദമ്പതികൾ അപ്രത്യക്ഷമായത് പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.