​പപ്പടനിര്‍മാണ മെഷീനില്‍ കുടുങ്ങി യുവാവി​െൻറ കൈ ചതഞ്ഞു

തൊടുപുഴ: പപ്പടനിര്‍മാണ യൂനിറ്റിലെ മെഷീനില്‍ കുടുങ്ങി യുവാവി​െൻറ കൈ ചതഞ്ഞു. മണക്കാട് ആറാം വാര്‍ഡില്‍ താമസക്കാരനായ ഇടത്തുരത്തേല്‍ സജീവ​െൻറ (39) കൈയാണ് പപ്പടം ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് അയല്‍വാസികളും മറ്റ് ജീവനക്കാരനും ഫയര്‍ഫോഴ്‌സിൽ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തും മുമ്പ് സജീവ​െൻറ കൈ പുറത്തെടുത്തിരുന്നു. സജീവനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.