നഗരത്തിൽ അനധികൃത നിർമാണ പ്രവർത്തനങ്ങളും റോഡ് ​ൈക​യേറ്റവും തകൃതി

പത്തനംതിട്ട: നഗരത്തിൽ അനധികൃത നിർമാണ പ്രവർത്തനങ്ങളും റോഡ് കൈയേറ്റവും തകൃതിയായി നടക്കുേമ്പാഴും അധികൃതർക്ക് മിണ്ടാട്ടമില്ല. തടയാത്തതിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം ഉയരുന്നു. അഴൂർ ജങ്ഷൻ, സ​െൻറ് പീറ്റേഴ്സ് ജങ്ഷന് സമീപം, െവട്ടിപ്രം, പുതിയ ബസ് സ്റ്റൻഡിന് സമീപം റിങ് റോഡിൽ എന്നിവിടങ്ങളിലാണ് അനധികൃത നിർമാണം നടക്കുന്നത്. അഴൂർ ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്ത് ഹോട്ടൽ പ്രവർത്തിക്കുന്നത് നഗരസഭ അനുമതി ഇല്ലാതെയാണ്. പണി ആരംഭിച്ച സമയത്ത് ചെയർപേഴ്സനോ മറ്റ് നഗരസഭ അധികൃതരോ ഇത് തടഞ്ഞുമില്ല. ആരെങ്കിലും പരാതി പറഞ്ഞാൽ എല്ലാം ഉടൻ എടുത്തു മാറ്റുമെന്ന പ്രഖ്യാപനം മാത്രമാണ് നടത്തുന്നത്. സ​െൻറ് പീറ്റേഴ്സ് ജങ്ഷനിൽ മണ്ണാറമലയിലേക്ക് തിരിയുന്ന ഭാഗത്തും കൈയേറ്റം വർധിച്ചു. ഇൗ ഭാഗത്ത് പുതിയ കടകളും മറ്റും ദിവസേന ഉയർന്നു വരുന്നു. തോട് പുറേമ്പാക്കും വലിയതോതിൽ കൈയേറിയിട്ടുണ്ട്. റിങ് റോഡിൽ കല്ലറക്കടവിലേക്ക് തിരിയുന്ന ഭാഗത്തും വലിയ കെട്ടിട സമുച്ചയം ഉയരാൻ പോകുന്നു. റോഡിൽനിന്ന് മൂന്നര മീറ്റർ മാറി നിർമാണം നടത്തണമെന്നാണ് ചട്ടം. പേക്ഷ, ഇത് പാലിക്കുന്നില്ല. റിങ് റോഡി​െൻറ ഭൂരിഭാഗവും പലരും കൈയേറി കടകൾ സ്ഥാപിച്ചു. ശബരിമല സീസൺ ആരംഭിച്ചതോടെ തട്ടുകടകളും റിങ് റോഡിൽ പെരുകി. ഇൗ കടകൾ ഇനി പൊളിച്ചുമാറ്റില്ല. താൽക്കാലികമായി തുടങ്ങുന്ന കടകൾ ക്രമേണ ഉറപ്പുള്ള െകട്ടിടങ്ങളാക്കി മാറ്റുകയാണ്. കൈയേറ്റത്തെ തുടർന്ന് റിങ് റോഡി​െൻറ വീതി പല സ്ഥലത്തും കുറഞ്ഞു. റിങ് റോഡിനായി 18 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുെത്തങ്കിലും ഇപ്പോൾ ഇത് കുറഞ്ഞു. നഗരത്തിലെ നിലങ്ങൾ നികത്താൻ കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്ന് ഒത്താശ ചെയ്യുന്നതായുള്ള ആേക്ഷപങ്ങളും വർധിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലെ കേബിളിൽ തീപിടിച്ചു പത്തനംതിട്ട: ടി.കെ റോഡിൽ ആലുക്കാസിന് സമീപം വൈദ്യുതി പോസ്റ്റിലെ കേബിളിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കഴാഴ്ച രാവിലെ 11.30നാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് പത്തനംതിട്ട ഫയർ ഫോഴ്സ് എത്തി തീ അണച്ചു. പോസ്റ്റിലെ കേബിളുകൾ ഭൂരിഭാഗവും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് ടൗണിലെ വൈദ്യുതിയും ഏറെനേരം നിലച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. ഗതാഗതവും കുറച്ചുനേരം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.