എസ്.വൈ.എസ് മിലാദ് കാമ്പയിന് തുടക്കം

പത്തനംതിട്ട: നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് എസ്.വൈ.എസ് ജില്ല മിലാദ് കാമ്പയിൻ ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാബിർ മൗലവി അധ്യക്ഷത വഹിച്ചു, സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, മാഹീൻ, അബ്ദുൽസലാം സഖാഫി എന്നിവർ സംസാരിച്ചു. പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം തിരുവല്ല: പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും. 1917ലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. 1980ൽ ഹൈസ്കൂളായി ഉയർത്തി. ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൂർവ അധ്യാപകരെ ആദരിക്കൽ, പുസ്തക പ്രകാശനം, സ്കൂൾ പ്രതിഭകളെ അനുമോദിക്കൽ, സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.