ന്യൂഡൽഹി: ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിെൻറ പേര് പരാമർശിച്ച് കേന്ദ്ര സർക്കാറിെൻറ നയങ്ങളെ പരിഹസിച്ചുള്ള ശശി തരൂരിെൻറ ട്വീറ്റ് വിവാദത്തിൽ. സംഭവത്തിൽ തരൂരിനെ വിളിച്ചുവരുത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കി. ''നിരോധിക്കാൻ മാത്രം എന്തുതെറ്റാണ് നമ്മുടെ 'േനാട്ട്' ചെയ്തത്. ഇന്ത്യൻ രൂപക്ക് ആഗോളതലത്തിൽ പ്രാധാന്യമുണ്ടായിരുന്നു എന്ന് ബി.ജെ.പി തിരിച്ചറിയണം. നമ്മുടെ 'ചില്ലറ'പോലും ലോക സുന്ദരിയായിരിക്കുന്നു'' എന്നായിരുന്നു തരൂരിെൻറ പരാമർശം. വിവാദമായതോടെ അദ്ദേഹം ക്ഷമാപണം നടത്തി. ആരെയും അധിക്ഷേപിക്കാൻ ചെയ്തതല്ല, തമാശയായി പരിഗണിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. േലാക സുന്ദരിപ്പട്ടത്തെപ്പോലും ശശി തരൂർ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി നേതാവ് എസ്. പ്രകാശ് ആരോപിച്ചു. വിവാദ പരാമർശത്തിൽ തരൂർ ഖേദം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന മന്ത്രിമാരായ അഭിമന്യുവും കവിത ജെയിനും തരൂരിനെതിരെ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.