റാന്നി: മഴക്കൊപ്പം വീശിയ കാറ്റിൽ പുനലൂർ--മൂവാറ്റുപുഴ റോഡിൽ മന്ദിരം ഭാഗത്ത് പറങ്കിമാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 5.30ഒാടെ ഉണ്ടായ കാറ്റിൽ മരം റോഡിലേക്ക് വീഴുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ഗതാഗത തടസ്സം നീക്കി. റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി. മൊബൈൽ ടവർ ട്രാൻസ്ഫോർമർ കത്തിനശിച്ചു റാന്നി: മിന്നലിൽ മൊബൈൽ ടവറിെൻറ പവർ പ്ലാൻറിന് തീ പിടിച്ചു. ഇടക്കുളത്ത് സ്ഥാപിച്ചിട്ടുള്ള ടവറിന് താഴെയുള്ള ട്രാൻസ്ഫോർമർ പൂർണമായും കത്തി. റാന്നിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് മഴക്കൊപ്പമുണ്ടായ മിന്നലിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.