പുലയർ മഹിള ഫെഡറേഷൻ സംസ്ഥാന കൺ​െവൻഷൻ ഇന്ന്

കോട്ടയം: കേരള പുലയർ മഹിള ഫെഡറേഷൻ സംസ്ഥാന പ്രവർത്തക കൺെവൻഷൻ തിങ്കളാഴ്ച കോട്ടയത്ത് ചേരും. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ രാവിലെ പത്തിന് കൺെവൻഷൻ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ലൈല ചന്ദ്രൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുജ സതീഷ് റിപ്പോർട്ട് അവതരിപ്പിക്കും. എംപ്ലോയീസ് ഫോറം ജനറൽ സെക്രട്ടറി പി.വി. ബാബു, കെ.പി.വൈ.എം ജനറൽ സെക്രട്ടറി സുഭാഷ് കല്ലട, ദേവരാജ് പാറശാല തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽനിന്ന് ആയിരത്തിൽപരം വനിതകൾ കൺെവൻഷനിൽ പങ്കെടുക്കുമെന്ന് മഹിള ഫെഡറേഷൻ സംസ്ഥാന അസി. സെക്രട്ടറി അശ്വതി, ട്രഷറർ കുഞ്ഞൂഞ്ഞമ്മ ജനാർദനൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.