കൊള്ളലാഭനിയന്ത്രണ നിയമത്തെ സ്വാഗതം ചെയ്യുന്നു ^കെ.എം. മാണി

കൊള്ളലാഭനിയന്ത്രണ നിയമത്തെ സ്വാഗതം ചെയ്യുന്നു -കെ.എം. മാണി കോട്ടയം: ജി.എസ്.ടി നടപ്പാക്കിയതുമൂലമുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാനും വില കുറപ്പിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്ന ആൻറി പ്രോഫിറ്റിറിങ് നിയമം നടപ്പാക്കണമെന്ന ത​െൻറ നിർദേശം വൈകിയാണെങ്കിലും പരിഗണിച്ചതിനെ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാനും മുന്‍ ജി.എസ്.ടി കൗണ്‍സില്‍ ചെയര്‍മാനുമായ കെ.എം. മാണി സ്വാഗതം ചെയ്തു. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മലേഷ്യയാണ് സമാനനിയമം ആദ്യം നടപ്പാക്കിയത്. അതേ മാതൃകയില്‍തന്നെ ഒരു നിയമം ഇന്ത്യയിലും വേണമെന്ന് കഴിഞ്ഞ ജൂണിൽ താന്‍ ആവശ്യപ്പെട്ടിരുന്നു. മലേഷ്യന്‍ നിയമത്തി​െൻറ കോപ്പി സഹിതമായിരുന്നു താന്‍ കേന്ദ്രസര്‍ക്കാറിന് കത്തയച്ചത്. സമസ്ത മേഖലയിലും വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിപുല അധികാരം നല്‍കുന്ന ആൻറിപ്രോഫിറ്ററിങ് നിയമം കാലതാമസമില്ലാതെ നടപ്പാക്കണമെന്നും മാണി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.