കോട്ടയം: കേരള ജൈവകര്‍ഷക സമിതി രജതജൂബിലി സമാപനസംഗമം ഡിസംബര്‍ 15,16,17 തീയതികളില്‍ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ സമ്മേളനങ്ങള്‍, പ്രഭാഷണം, കര്‍ഷകരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ഓപണ്‍ ഫോറങ്ങള്‍, കാര്‍ഷിക പ്രദര്‍ശനം, സ്റ്റാളുകൾ എന്നിവയുണ്ടാകും. വാർത്തസമ്മേളനത്തില്‍ ഭാരവാഹികളായ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് മുല്ലക്കര, എബി ഇമ്മാനുവല്‍, നിതിന്‍ സി. വടക്കന്‍, ജയിംസ് സി. തോമസ്, ബി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.