മുണ്ടക്കയം--എരുമേലി പാതയില്‍ കാട്ടാനക്കൂട്ടം; രക്ഷപ്പെടാനുള്ള ശ്രമത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് മുണ്ടക്കയം: മുണ്ടക്കയം--എരുമേലി -ശബരിമലപാതയില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചു. ആനക്കൂട്ടത്തെ കണ്ടുഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരന് പരിക്ക്. പുലിക്കുന്ന് ടോപ് ഇല്ലിക്കൂട്ടത്തിനു സമീപമാണ് വൈകീട്ട് 6.45ഓടെ കാട്ടാനക്കൂട്ടമിറങ്ങിയത്. ഒരു കൊമ്പനും മൂന്ന് പിടയാനയുമായിരുന്നു. മുണ്ടക്കയം പുലിക്കുന്ന്്് ഓലിക്കപ്പാറയില്‍ റെനി തോമസിനാണ് പരിക്കേറ്റത്. തീർഥാടകരുടേതുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡില്‍ ആനക്കൂട്ടത്തെ കണ്ടുഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അയല്‍വാസിയായ മാഞ്ചിറക്കല്‍ ജയൻ, തേക്കനംപൊയ്കയില്‍ പ്രകാശ് എന്നിവരെ കൂട്ടി തിരികെയെത്തി ബൈക്കെടുക്കുമ്പോൾ റോഡില്‍നിന്ന് മാറിയ ആന താഴ്ഭാഗത്തായി നില്‍ക്കുകയായിരുന്നു. രാത്രി വൈകിയും ആനക്കൂട്ടം ഇവിടെ തേക്കിന്‍കൂപ്പിൽ നില്‍ക്കുന്നുണ്ടായിരുന്നേത്ര. പരിക്കേറ്റ റെനിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചമുമ്പ് ഇവിടെയടുത്ത് ആനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി മേഖലയില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയതിനെത്തുടര്‍ന്ന് സോളാര്‍ വേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, നടപടി സ്വീകരിക്കാന്‍ വനപാലകര്‍ തയാറായില്ല. രണ്ടാഴ്ചമുമ്പ് ആേൻറാ ആൻറണി എം.പി ഡി.എഫ്.ഒ അടക്കമുള്ള വനപാലകരുടെ യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്തിരുന്നു. ആനക്കൂട്ടമിറങ്ങിയ സ്ഥലത്ത് രണ്ടുവര്‍ഷം മുമ്പ് കാട്ടുപോത്ത് ഇറങ്ങി ജോലിക്കുപോയ വീട്ടമ്മയെ ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.