മൂന്നാർ സങ്കീർണമാക്കുന്നത്​ സി.പി.​െഎ ^-എസ്​. രാജേന്ദ്രൻ സബ്​ കലക്​ടർ ഐ.എ.എസ് നേടിയത് കോപ്പിയടിച്ചാ​െണന്ന്​

മൂന്നാർ സങ്കീർണമാക്കുന്നത് സി.പി.െഎ -എസ്. രാജേന്ദ്രൻ സബ് കലക്ടർ ഐ.എ.എസ് നേടിയത് കോപ്പിയടിച്ചാെണന്ന് തൊടുപുഴ: മൂന്നാറിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത് സി.പി.ഐയാണെന്ന് എസ്. രാജേന്ദ്രന്‍ എം.എൽ.എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം നടപ്പാക്കാൻ തയാറാകാത്ത സബ് കലക്ടർ ഐ.എ.എസ് നേടിയത് കോപ്പിയടിച്ചാണെന്നും എം.എൽ.എ പരിഹസിച്ചു. അതുകൊണ്ടാണ് ശരിയായ തീരുമാനമെടുക്കാൻ സബ് കലക്ടർക്ക് കഴിയാത്തത്. രാഷ്ട്രീയ ഭേദമില്ലാതെ സർക്കാറിനെതിരെ സമരം ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ മൂന്നാറിലുള്ളത്. മൂന്നാർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ മാർച്ച് മുതൽ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വനം, റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാർ യോഗം ചേർന്ന് തീരുമാനമെടുത്തതാണ്. എന്നാൽ, ഈ തീരുമാനങ്ങൾ ആറു മാസമായിട്ടും നടപ്പാക്കാൻ സബ് കലക്ടർമാർ തയാറായിട്ടില്ല.‌ മുഖ്യമന്ത്രിയുൾപ്പെടെ എടുത്ത തീരുമാനം നിയമോപദേശത്തിന് വിടുകയാണ് റവന്യൂ ഉദ്യോഗസ്ഥർ ചെയ്തത്. ഹരിത ട്രൈബ്യൂണലി​െൻറ ഉത്തരവ് മറയാക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഐ.എ.എസ് ഓഫിസര്‍മാരുടെ പ്രവർ‌ത്തനം പുറെമനിന്ന് ഏതാനും ചിലർ നിർേദശിക്കുന്നതി​െൻറ അടിസ്ഥാനത്തിലാണെന്നും എം.എൽ.എ ആരോപിച്ചു. കൊട്ടക്കാമ്പൂരിൽ ഭൂമി കൈവശമുള്ള നിരവധിയാളുകളുടെ ലിസ്റ്റ് റവന്യൂ അധികൃതരുടെ പക്കലുണ്ട്. എന്നാൽ, ഈ പട്ടികക്ക് മുന്നിലും പിന്നിലുമുള്ളവരെ ഒഴിവാക്കി എം.പി മാത്രം കൈയേറ്റക്കാരനെന്ന് വരുത്തിത്തീർക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.