കോടിയേരിയുടെ സി.പി.െഎ വിമർശനം നാണക്കേടു മറയ്ക്കാൻ -വി.എം. സുധീരൻ കോഴിക്കോട്: തോമസ് ചാണ്ടി വിഷയത്തിൽ നാണക്കേടു മറയ്ക്കാനാണ് കോടിയേരി ബാലകൃഷ്ണെൻറ സി.പി.െഎ വിമർശനമെന്ന് വി.എം. സുധീരൻ. മാധ്യമങ്ങേളാടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു പാഴ്വേലയാണെന്നു സി.പി.എം മനസ്സിലാക്കണം. ഇൗ സംഭവത്തിൽ ജനവികാരം മനസ്സിലാക്കാൻ സി.പി.എമ്മിനു കഴിയാതെ പോയെന്നും അതുകൊണ്ടാണ് ഇത്രയും നാണക്കേട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയമ സംവിധാനങ്ങളും തെൻറ പണക്കരുത്തുകൊണ്ട് മറച്ചുപിടിക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചത്. അദ്ദേഹത്തിെൻറ ഇത്തരം ശ്രമങ്ങൾക്ക് അവസാന നിമിഷം വരെ മുഖ്യമന്ത്രിയും സി.പി.എമ്മും കൂട്ടുനിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.