കുടിയിറക്ക്​: സി.പി.​െഎ മന്ത്രിമാർ രണ്ടുതട്ടിൽ

പത്തനംതിട്ട: ൈകേയറ്റക്കാരെയുംഅനധികൃത കുടിയേറ്റക്കാരെയും ഇറക്കിവിടുന്ന കാര്യത്തിൽ സി.പി.െഎ മന്ത്രിമാർക്ക് രണ്ടഭിപ്രായം. ൈകേയറ്റക്കാരെ ഇറക്കിവിടണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ശക്തമായി വാദിക്കുേമ്പാൾ, ൈകേയറ്റക്കാരെ കർശനമായി ഇറക്കിവിടുന്നത് സർക്കാർ നയമല്ലെന്ന് വനം മന്ത്രി കെ. രാജു പറയുന്നു. പത്തനംതിട്ട പ്രസ് ക്ലബി​െൻറ മുഖാമുഖത്തിൽ സംസാരിക്കേവയാണ്, ജനവികാരം എതിരാകുന്നതരത്തിൽ ൈകേയറ്റക്കാരെ ഇറക്കിവിടില്ലെന്ന് വനം മന്ത്രി പറഞ്ഞത്. 1977ജനുവരി ഒന്നിനുശേഷമുള്ള ൈകേയറ്റക്കാരെ ഇറക്കിവിടണമെന്ന് ഹൈകോടതി പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ഒഴിപ്പിക്കൽ നടപ്പാക്കിയാൽ ജനവികാരം എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ൈകേയറ്റം വൻകിടയായാലും ചെറുകിടയായാലും ഒഴിപ്പിക്കൽ നോട്ടീസ് നൽകും. കർശനമായി ഇറക്കിവിടുകയെന്നത് സർക്കാർ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, പുതിയ ൈകേയറ്റം അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ് വനം മന്ത്രിയുടെ പ്രസ്താവന. ഇടുക്കിയിലെ കുറിഞ്ഞി സേങ്കതത്തിലെ ജോയിസ് ജോർജ് എം.പിയുേടതടക്കം പട്ടയങ്ങൾ റദ്ദാക്കിയെങ്കിലും ഭൂമി സർക്കാർ ഏറ്റെടുത്തിട്ടില്ല. ഇൗ ഭൂമി കുറിഞ്ഞി സേങ്കതത്തി​െൻറ ഭാഗമാക്കി വനം വകുപ്പ് ഏറ്റെടുക്കില്ലെന്ന സൂചനയും വനം മന്ത്രിയുടെ പ്രസ്താവനയിലുണ്ട്. 1977 ജനുവരി ഒന്നിനുശേഷമുള്ള ൈകേയറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുേമ്പാൾ തന്നെയാണ് ഒഴിപ്പിക്കില്ലെന്ന് വനം മന്ത്രി പറയുന്നത്. ഇതോടെ ൈകേയറ്റം ഒഴിപ്പിക്കുന്നതിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്നാക്കംപോകും. പുതിയ ൈകേയറ്റങ്ങൾക്ക് ഇവർ തന്നെ സഹായം ചെയ്തുനൽകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വനമേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങളും റിസോർട്ടുകളും സജീവമാകുന്ന സാഹചര്യത്തിൽ പുതിയ ൈകേയറ്റങ്ങൾ ഉണ്ടാകുെന്നന്നാണ് വിവരം. മുമ്പ് ചെയ്തതുപോലെ തെങ്ങും കമുകും വാഴയും മറ്റും പറിച്ചുനട്ട് ൈകേയറ്റങ്ങൾക്ക് പഴക്കമുണ്ടാക്കുകയും ചെയ്യും. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.