നഴ്​സുമാരുടെ സമരം: ഭാരത്​ ആശുപത്രിയിലേക്ക്​ എ.​െഎ.വൈ.എഫ്​ പ്രതിഷേധമാർച്ച്​ നടത്തി

കോട്ടയം: പിരിച്ചുവിട്ട നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലേക്ക് എ.െഎ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി. സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിനുമുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഭാരത് ആശുപത്രിക്ക് സമീപത്തെ തിരുനക്കര ക്ഷേത്രം റോഡിലെത്തിയപ്പോൾ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ചേർന്ന യോഗം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആര്‍. സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മനോജ് ജോസഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറുമാരായ എസ്.പി സ്മിത്ത്, പൗലോസ് എം. സ്‌കറിയ, കെ.ബി. അജേഷ്, ജോയൻറ് സെക്രട്ടറിമാരായ ശരത് മണിമല, കിഷോര്‍ കെ. ഗോപാല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ എബി കുന്നേപ്പറമ്പില്‍, കെ.കെ. ബിജു, ഫിലിപ് ഉലഹന്നാന്‍, എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് എസ്. ഷാജോ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ. രമേശ്, പി. പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.