അഖിലകേരള വായനോത്സവം: അനുലക്ഷ്മിക്ക്​ ഒന്നാം സ്​ഥാനം

തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഖില കേരള വായനോത്സവം സംസ്ഥാനതലമത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂളിലെ അനുലക്ഷ്മി എ.എസ് ഒന്നാം സ്ഥാനം നേടി. 15,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും ജയശങ്കർ സ്മാരക അവാർഡും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ആർ. ഗൗരിപ്രിയ രണ്ടാം സ്ഥാനവും മലപ്പുറം മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ സെനിൻ അഹമ്മദ് എ.പി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിൽ വൈസ് പ്രസിഡൻറ് ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.