ദേവസ്വം ബോർഡ്​ തലപ്പത്ത്​ എത്തുന്നത്​ മേൽശാന്തിയുടെ ചെറുമകൻ

കോഴഞ്ചേരി: ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള കുടുംബത്തിലെ എ. പദ്മകുമാർ തിരുവിതാംകുർ ദേവസ്വം ബോർഡ് പ്രസിഡൻറായി ചുമതലയെടുക്കുേമ്പാൾ അത് മറ്റൊരു നിയോഗം. അമ്മയുടെ മുത്തച്ഛന്‍ അനന്തകൃഷ്ണഅയ്യര്‍ ശബരിമല ക്ഷേത്രം മേല്‍ശാന്തിയും വെളിച്ചപ്പാടുമായിരുന്നു. 1907മുതല്‍ 1920വരെ ശബരിമല മേല്‍ശാന്തിയും വെളിച്ചപ്പാടുമായിരുന്നു അനന്തകൃഷ്ണ അയ്യര്‍. അദ്ദേഹത്തി​െൻറ മകന്‍ ഇ.എന്‍. പദ്നാഭപിള്ളയാണ് ശബരിമല ധര്‍മശാസ്താവി​െൻറ ചിത്രം വരച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത്. അയ്യപ്പ​െൻറ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയത് പദ്മകുമാറി​െൻറ അമ്മയുടെ പിതൃസഹോദരി കൊന്നകത്ത് ജാനികയമ്മയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി വളരെയധികം ബന്ധമുള്ള ആറന്മുള കീച്ചംപറമ്പില്‍ അച്യുതന്‍ നായരുടെയും സുലോചന ദേവി (റിട്ട. കോഓപറേറ്റിവ് ഡെപ്യൂട്ടി രജിസ്ട്രാറുടെയും മകനാണ് എ. പദ്മകുമാര്‍. ആറന്മുള പള്ളിയോടസേവാസംഘം വൈസ് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.