വികസന പദ്ധതികൾ: തെറ്റിദ്ധാരണ പരത്തുന്നവരോട് സന്ധിചെയ്യാനാവില്ല -മുഖ്യമന്ത്രി വികസന പദ്ധതികൾ: തെറ്റിദ്ധാരണ പരത്തുന്നവരോട് സന്ധിചെയ്യാനാവില്ല -മുഖ്യമന്ത്രി കോഴിക്കോട്: വികസന പദ്ധതികളുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നവരോട് സന്ധിചെയ്യാൻ സർക്കാറിനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നഗരപാത വികസന പദ്ധതി ഒന്നാംഘട്ട പൂർത്തീകരണത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണ പരത്തുന്നവരോട് സന്ധി ചെയ്താൽ അത് നാടിെൻറ വികസനം തടയലാവും. വികസന പദ്ധതികൾ വരുേമ്പാൾ ചിലർക്ക് െചറിയ വിഷമങ്ങൾ ഉണ്ടാകും. വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. അതിെന സഹിഷ്ണുതയോടെ കണ്ട് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുക. എന്നാൽ, എല്ലാത്തിനേയും എതിർത്ത് പദ്ധതിക്ക് തടയിടാൻ ശ്രമിക്കുന്നവർക്ക് വഴങ്ങില്ല. വലിയ വികസന പദ്ധതികളെ നാടിെൻറ മൊത്തം കാര്യമായി കണ്ട് പലരും സ്വന്തം വിഷമങ്ങൾ സഹിച്ച് അനുകൂലിച്ചിട്ടുണ്ട്. അത്തരത്തിൽ മാറിച്ചിന്തിക്കാനുള്ള മനസ്സ് എല്ലാവർക്കും വേണം. വ്യക്തി താൽപര്യങ്ങൾ നാടിെൻറ വികസനത്തെ തടയുന്നു എന്ന പാഠം നമ്മൾ നേരത്തെ പഠിച്ചതാണ്. അത് മുന്നറിയിപ്പായി കണ്ട് മുന്നോട്ടുനീങ്ങാനാണ് സർക്കാർ ശ്രമം. പൊതുതാൽപര്യം പരിഗണിക്കുേമ്പാൾ നഷ്ടമുണ്ടാവുന്നവരെ സംരക്ഷിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോവുക. എന്നാൽ, പ്രശ്നങ്ങളൊന്നും പരിഹരിക്കാനേ കഴിയില്ല, അതിനാൽ പദ്ധതിയേ വേണ്ട എന്ന സമീപനം അംഗീകരിക്കാനാവില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.